കൈക്കുഞ്ഞിനെ ട്രെയിനിലെ സീറ്റില്‍ കിടത്തി അമ്മ മുങ്ങി എഐ ഇമേജ്‌
Kerala

'വസ്ത്രം മാറി ഉടനെ വരാം'; കൈക്കുഞ്ഞിനെ ട്രെയിനിലെ സീറ്റില്‍ കിടത്തി അമ്മ മുങ്ങി

ഫറോക്ക് സ്റ്റേഷനിലെത്തിയപ്പോള്‍ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരന്‍ കുഞ്ഞിനെയെടുത്ത് സ്റ്റേഷന്‍ സുപ്രണ്ടിനെ ഓഫീസിലെത്തി വിവരം അറിയിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ആറ് മാസം പ്രായമായ കുഞ്ഞിനെ ട്രെയിനില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മംഗളുരു- പാലക്കാട് സ്‌പെഷ്യല്‍ ട്രെയിന്‍ രാവിലെ 10.10നു കോഴിക്കോട് സ്റ്റേഷനിലെത്തിയപ്പോഴാണ് പിഞ്ചു കുഞ്ഞിനെ ട്രെയിനിലെ സീറ്റില്‍ കിടത്തിയിട്ട് അമ്മ ഇറങ്ങിപ്പോയത്.

കുഞ്ഞിനെ സീറ്റില്‍ കിടത്തിയ ശേഷം സഹയാത്രികരോട് വസ്ത്രം മാറി വരാമെന്നറിച്ചെങ്കിലും ട്രെയിന്‍ പുറപ്പെട്ടപ്പോഴും യുവതി തിരികെയെത്തിയല്ല. ഫറോക്ക് സ്റ്റേഷനിലെത്തിയപ്പോള്‍ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരന്‍ കുഞ്ഞിനെയെടുത്ത് സ്റ്റേഷന്‍ സുപ്രണ്ടിനെ ഓഫീസിലെത്തി വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ അധികൃതര്‍ പൊലിസിലും ചൈല്‍ഡ് ലൈനിലും അറിയിച്ചു.

കോഴിക്കോട് സ്റ്റേഷനില്‍ നടത്തിയ തിരച്ചിലില്‍ യുവതിയെ പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്നീട് കണ്ടെത്തി ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഫറോക്കിലെത്തി കുട്ടിയെ ഏറ്റെടുത്തു സുരക്ഷിതമാക്കി. ഒരുമാസത്തിലേറയായി റയില്‍വേ സ്റ്റേഷന്‍ പരിസത്ത് അലഞ്ഞു തിരിയുന്ന മുക്കം സ്വദേശിയാണ് അമ്മ. ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

ചൈല്‍ഡ് ലൈന്‍ അറിയിച്ചതനുസരിച്ച് കുഞ്ഞിനെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഏറ്റെടുത്തു. അമ്മയുടെ വശം കുട്ടി സുരക്ഷിതമല്ലെന്നു പ്രാഥമികമായി ബോധ്യപെട്ടതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും കുട്ടിയെ പിന്നീട് കോണ്‍വെന്റ് റോഡിലെ സെന്റ് ജോസഫ് റെസ്‌ക്യു ഹോമിലേക്ക് മാറ്റിയതായും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പറഞ്ഞു.

Six-Month-Old Infant Abandoned on Train in kozhikode railway station

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ സുഗതന് ആറുമാസം അവധി; അപേക്ഷ അംഗീകരിച്ച് കൗൺസിൽ

'ഒരു കുട്ടിക്ക് ജീവിതം തിരിച്ചു നല്‍കിയ പാട്ട്'; 'അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ' പിറന്ന കഥ പറഞ്ഞ് കൈതപ്രം

'സ്വർണ ഖനി തരാമെന്ന് പറഞ്ഞാലും 'അനിമൽ' പോലെയുള്ള സിനിമകൾ ചെയ്യരുത്'; രൺബീറിനോട് നിതീഷ് ഭരദ്വാജ്

ഓണം അടിപൊളിയാക്കാം; നാലു വ്യത്യസ്ത സ്‌പെഷല്‍ കിറ്റുകളുമായി സപ്ലൈകോ

'രാവണനോട് ഇത്രത്തോളം നീതി പുലർത്താൻ മറ്റാർക്കും കഴിയില്ല'; യഷിനെ പുകഴ്ത്തി ഋഷഭ് ഷെട്ടി