പ്രതീകാത്മക ചിത്രം 
Kerala

ജനശതാബ്ദി അടക്കം ആറു ട്രെയിനുകള്‍ ഇന്ന് ഓടില്ല; കോട്ടയം വഴി ഗതാഗതത്തിന് കടുത്ത നിയന്ത്രണം; റദ്ദാക്കിയത് 21 തീവണ്ടികള്‍

ട്രെയിന്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ ഉണ്ടെങ്കില്‍ കൂടുതല്‍ സ്വിഫ്റ്റ് ബസുകള്‍ ഓടിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്രയ്ക്ക് ഇന്നു മുതല്‍ കടുത്ത നിയന്ത്രണം. ഈ മാസം 28 വരെയാണ് നിയന്ത്രണം. ഇന്ന് ജനശതാബ്ദി അടക്കം ആറു ട്രെയിനുകള്‍ ഓടില്ല. 

നാഗര്‍കോവില്‍ -മംഗളൂരു പരശുറാം എക്‌സ്പ്രസ്, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, പുനലൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ്, ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസ്, എറണാകുളം-ആലപ്പുഴ എക്‌സ്പ്രസ്, ആലപ്പുഴ- എറണാകുളം എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. 

ഇന്നുമുതല്‍ 29 വരെ കോട്ടയം വഴി സര്‍വീസ് നടത്തുന്ന 21 ട്രെയിനുകളാണ് റദ്ദാക്കിയത്. ശബരി എക്‌സ്പ്രസ് ഇന്നും നാളെയും ആലപ്പുഴ വഴി സര്‍വീസ് നടത്തും. കോട്ടയം വഴിയുള്ള ട്രെയിനുകള്‍ പകല്‍ ആലപ്പുഴ വഴി തിരിച്ചുവിടും. 

ചെന്നൈ-തിരുവനന്തപുരം മെയില്‍ (20, 21, 22 തീയതികളില്‍ ചെന്നൈയില്‍ നിന്നു പുറപ്പെടുന്നത്), കന്യാകുമാരി-ബെംഗളൂരു ഐലന്‍ഡ് (21ാം തീയതി)
കൊച്ചുവേളി ശ്രീഗംഗാനഗര്‍ (21, 28) ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് (20, 21 തീയതികളില്‍ ബെംഗളൂരില്‍ നിന്നു പുറപ്പെടുന്നത്.

തിരുവനന്തപുരം-ചെന്നൈ മെയില്‍ (22, 23),നാഗര്‍കോവില്‍-ഷാലിമാര്‍ ഗുരുദേവ് (22)കൊച്ചുവേളി-കോര്‍ബ (23, 26), യശ്വന്ത്പുര-കൊച്ചുവേളി ഗരീബ്‌രഥ് (22, 24, 26 തീയതികളില്‍ യശ്വന്ത്പുരയില്‍ നിന്നു പുറപ്പെടുന്നത്),
തിരുവനന്തപുരം-വെരാവല്‍ (23ാം തീയതി) തുടങ്ങിയവ ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക.

23 നാണ് പാതയില്‍ സുരക്ഷാപരിശോധന നടക്കുക. 28 ന് വൈകീട്ടോടെ ഇരട്ടപ്പാത തുറക്കും. ട്രെയിന്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ ഉണ്ടെങ്കില്‍ കൂടുതല്‍ സ്വിഫ്റ്റ് ബസുകള്‍ ഓടിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 

റദ്ദാക്കിയ തീവണ്ടികള്‍

ചെന്നൈ-തിരുവനന്തപുരം- മെയ് 23 മുതല്‍ 27 വരെ
തിരുവനന്തപുരം-ചെന്നൈ- മെയ് 24 മുതല്‍ 28 വരെ
ബംഗളൂരു-കന്യാകുമാരി- ഐലൻഡ് - മെയ് 23 മുതല്‍ 27 വരെ
കന്യാകുമാരി-ബംഗളൂരു- മെയ് 24 മുതല്‍ 28 വരെ
മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് - മെയ് 20 മുതല്‍ 28 വരെ
നാഗര്‍കോവില്‍- മംഗളൂരു പരശുറാം എക്‌സ്പ്രസ് - മെയ് 21 മുതല്‍ 29 വരെ
കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി- മെയ് 21,23,24,26,27,28
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി - മെയ് 22, 23,25,26,27
തിരുവനന്തപുരം-ഷൊര്‍ണൂര്‍- വേണാട് മെയ് 24 മുതല്‍ 28 വരെ
ഷൊര്‍ണൂര്‍-തിരുവനന്തപുരം- വേണാട് മെയ് 25 മുതല്‍ 28 വരെ
പുനലൂര്‍-ഗുരുവായൂര്‍ മെയ് 21 മുതല്‍ 28 വരെ
ഗുരുവായൂര്‍-പുനലൂര്‍ മെയ് 21 മുതല്‍ 28 വരെ
എറണാകുളം ജംഗ്ഷന്‍-ആലപ്പുഴ മെയ് 21 മുതല്‍ 28 വരെ
ആലപ്പുഴ-എറണാകുളം ജംഗ്ഷന്‍ മെയ് 21 മുതല്‍ 28 വരെ
കൊല്ലം- എറണാകുളം മെമു മെയ് 22 മുതല്‍ 28 വരെ
എറണാകുളം-കൊല്ലം മെമു മെയ് 22 മുതല്‍ 28 വരെ
എറണാകുളം- കായംകുളം മെയ് 25 മുതല്‍ 28 വരെ
കായംകുളം- എറണാകുളം മെയ് 25 മുതല്‍ 28 വരെ
തിരുനല്‍വേലി-പാലക്കാട് പാലരുവി മെയ് 27
പാലക്കാട്-തിരുനല്‍വേലി പാലരുവി മെയ് 28 
കോട്ടയം-കൊല്ലം പാസഞ്ചര്‍ മെയ് 29 വരെ

ആലപ്പുഴ വഴി തിരിച്ചു വിടുന്നവ

തിരുവനന്തപുരം–ന്യൂഡൽഹി കേരള എക്സ്പ്രസ് (12 മുതൽ 21 വരെയും 24 മുതൽ 28 വരെയും)
തിരുവനന്തപുരം–സെക്കന്തരാബാദ് ശബരി എക്സ്പ്രസ് (21, 22)
കന്യാകുമാരി–പുണെ ജയന്തി ജനത (12 മുതൽ 21 വരെയും 24 മുതൽ 28 വരെയും)
കൊച്ചുവേളി–യശ്വന്ത്പുര എസി ട്രെയിൻ (27)
കൊച്ചുവേളി–ലോക്മാന്യതിലക് ഗരീബ്‌രഥ് (12, 19, 22, 26)
കൊച്ചുവേളി–ഹുബ്ബാലി സൂപ്പർഫാസ്റ്റ് (12, 19, 26 തീയതികളിൽ)
വിശാഖപട്ടണം–കൊല്ലം (12, 26 തീയതികളിൽ വിശാഖപട്ടണത്തു നിന്നു പുറപ്പെടുന്നത്)
ചെന്നൈ–തിരുവനന്തപുരം മെയിൽ (20, 21, 22 തീയതികളിൽ ചെന്നൈയിൽ നിന്നു പുറപ്പെടുന്നത്)
കന്യാകുമാരി–ബെംഗളൂരു ഐലൻഡ് (21)
കൊച്ചുവേളി– ശ്രീഗംഗാനഗർ (21, 28)
ബെംഗളൂരു–കന്യാകുമാരി ഐലൻഡ് (20, 21 തീയതികളിൽ ബെംഗളൂരിൽ നിന്നു പുറപ്പെടുന്നത്.
തിരുവനന്തപുരം–ചെന്നൈ മെയിൽ (22, 23)
നാഗർകോവിൽ–ഷാലിമാർ ഗുരുദേവ് (22)
കൊച്ചുവേളി–കോർബ (23, 26)
യശ്വന്ത്പുര–കൊച്ചുവേളി ഗരീബ്‌രഥ് (22, 24, 26 തീയതികളിൽ യശ്വന്ത്പുരയിൽ നിന്നു പുറപ്പെടുന്നത്)
തിരുവനന്തപുരം–വെരാവൽ (23)
ദിബ്രുഗഡ്–കന്യാകുമാരി വിവേക് (21നു ദിബ്രുഗഡിൽ നിന്നു പുറപ്പെടുന്നത്)
ലോക്മാന്യതിലക്–കൊച്ചുവേളി ഗരീബ്‌രഥ് (23, 27 തീയതികളിൽ ലോക്മാന്യതിലകിൽ നിന്നു പുറപ്പെടുന്നത്)
ന്യൂഡൽഹി–തിരുവനന്തപുരം കേരള (22 മുതൽ 26 വരെ ഡൽഹിയിൽ നിന്നു പുറപ്പെടുന്നത്)
ഗാന്ധിധാം–നാഗർകോവിൽ (24നു ഗാന്ധിധാമിൽ നിന്നു പുറപ്പെടുന്നത്)
ലോക്മാന്യതിലക്–കൊച്ചുവേളി (24നു ലോക്മാന്യതിലകിൽ നിന്നു പുറപ്പെടുന്നത്)
കൊച്ചുവേളി– യശ്വന്ത്പുര ഗരീബ്‌രഥ് (25)
ശ്രീഗംഗാനഗർ–കൊച്ചുവേളി (24നു ശ്രീഗംഗാനഗറിൽ നിന്നു പുറപ്പെടുന്നത്)
ശ്രീമാത വൈഷ്ണോദേവി കത്ര–കന്യാകുമാരി ഹിമസാഗർ (23ന് പുറപ്പെടുന്നത്)
കൊച്ചുവേളി–ഭാവ്നഗർ (26)
കൊച്ചുവേളി– ലോക്മാന്യതിലക് (26)
ഷാലിമാർ–നാഗർകോവിൽ ഗുരുദേവ് (25നു പുറപ്പെടുന്നത്)

നിയന്ത്രണം ഏർപ്പെടുത്തിയത്

കന്യാകുമാരി–പുണെ ജയന്തിജനത 22ന് കായംകുളത്തിനും ചിങ്ങവനത്തിനും ഇടയിൽ 30 മിനിറ്റ് പിടിച്ചിടും
സിൽചർ– തിരുവനന്തപുരം 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയിൽ 45 മിനിറ്റ് പിടിച്ചിടും.
ഷൊർണൂർ–തിരുവനന്തപുരം വേണാട് 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയിൽ 30 മിനിറ്റ് പിടിച്ചിടും.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT