സാരംഗ് 
Kerala

ഇരട്ട സഹോദരനൊപ്പം കളിക്കുന്നതിനിടെ എർത്തു കമ്പിയിൽ നിന്ന് ഷോക്കേറ്റു, ആറു വയസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ വീടിന് പിന്നിലെ എർത്തുകമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; കളിക്കുന്നതിനിടെ വീടിന് പിന്നിലെ എർത്തുകമ്പിയിൽ നിന്ന് ഷോക്കേറ്റ് ആറു വയസുകാരൻ മരിച്ചു. വിതുര, തള്ളച്ചിറ കാവുവിള സ്വദേശി സുനിൽകുമാറിന്റെയും പ്രിയയുടെയും മകൻ സാരംഗ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. 

വീടിനു പിന്നിൽ ഇരട്ട സഹോദരൻ സൗരവിനൊപ്പം കളിക്കുകയായിരുന്നു സാരം​ഗ്. ഇതിനിടയിലാണ് എർത്തുകമ്പയിൽ നിന്ന് സാരംഗിന് വൈദ്യുതാഘാതമേറ്റത്. സൗരവ് വിവരമറിയിച്ചതിനെ തുടർന്ന് വന്നു നോക്കിയ മാതാപിതാക്കൾ കണ്ടത് എർത്ത്കമ്പിയുടെ മുകളിൽ വീണ് കിടക്കുന്ന സാരം​ഗിനെയാണ്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേമല തേമല കെവിഎൽപി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭീകരതയെ പിന്തുണയ്ക്കുന്നവർ കടുത്ത പ്രത്യാഘാതം നേരിടും, സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചത് നിര്‍ണായക ചുവടുവെയ്പ്: രാഷ്ട്രപതി

ഇടുക്കിയില്‍ ഇരട്ടക്കൊല; അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയില്‍

Instagzam അല്ല, ഇന്‍സ്റ്റഗ്രാം തന്നെ; 10 വര്‍ഷത്തിടെ ആദ്യമായി ലോഗോ മാറ്റി പ്ലാറ്റ്‌ഫോം

പരസ്പര ബഹുമാനം നിലനിർത്തണം, മിതത്വം പാലിക്കണം; രാഹുലിന്റെ വിവാദ പരാമർശത്തിൽ വിദേശകാര്യമന്ത്രാലയം

ആശ്വാസകിരണം പദ്ധതി: പ്രതിമാസ ധനസഹായം 1,000 രൂപയായി ഉയര്‍ത്തി സര്‍ക്കാര്‍