പ്രതീകാത്മക ചിത്രം
Kerala

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി, ആറ് വയസുകാരന്‍ മരിച്ചു

വീട്ടിലെ റൂമിലെ ജനലില്‍ ഷാള്‍ കൊണ്ട് കളിച്ചുകൊണ്ടിരുന്നപ്പോള്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു എന്നാണ് വിവരം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി ആറ് വയസ്സുകാരൻ മരിച്ചു. അരുവിക്കര മലമുകളില്‍ അദ്വൈത് ആണ് മരിച്ചത്. അംബു - ശ്രീജ ദമ്പതികളുടെ മകനാണ്. അരുവിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീട്ടിലെ റൂമിലെ ജനലില്‍ ഷാള്‍ കൊണ്ട് കളിച്ചുകൊണ്ടിരുന്നപ്പോള്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു എന്നാണ് വിവരം. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ അപ്പൂപ്പനും അമ്മൂമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തു. മൃതദേഹം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT