Kerala

'സിപിഎമ്മിന്റെ അടിമജീവിതം'; ബെന്യാമിനെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ്

ബെന്യാമിൻ്റെ പുസ്തകങ്ങൾ എനിക്ക് വലിയ ഇഷ്ടമാണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എഴുത്തുകാരൻ ബെന്യാമിനെയും കെടി ജലീലിനെയും പരിഹസിച്ച് കോൺഗ്രസ് നേതാവ് ആർ സെൽവരാജ്. ബെന്യാമിന്‍റെ പുസ്തകങ്ങൾ തനിക്ക് വലിയ ഇഷ്ടമാണ്. അതിനെക്കാൾ ഇഷ്ടമാണ് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകൾ. സിപിഎമ്മിന്‍റെ അടിമ ജീവിതം നയിക്കുന്ന ബെന്യാമിൻ ഉളുപ്പില്ലാതെ ഇടുന്ന അടിമ പോസ്റ്റുകളൊക്കെ അധികം വൈകാതെ തന്നെ സെൽഫ് ഗോളുകളാകാറുണ്ടെന്നും അദ്ദേഹം കുറിച്ചു. കെ.എം ഷാജിയെ പരിഹസിച്ച് ബെന്യാമിൻ ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് സെൽവരാജിന്‍റെ പോസ്റ്റ്.

കുറിപ്പിന്റെ പൂർണരൂപം

ബെന്യാമിൻ്റെ പുസ്തകങ്ങൾ എനിക്ക് വലിയ ഇഷ്ടമാണ്. അതിനെക്കാൾ ഇഷ്ടമാണ് അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റുകൾ. സിപിഎമ്മിൻ്റെ അടിമ ജീവിതം നയിക്കുന്ന അദ്ദേഹം ഒരു ഉളുപ്പുമില്ലാതെ ഇടുന്ന അടിമ പോസ്റ്റുകളൊക്കെ അധികം വൈകാതെ തന്നെ സെൽഫ് ഗോളുകളാകാറുണ്ടെന്നത് കൊണ്ടാണത്. 
അദ്ദേഹത്തെ പോലെ നോവലെഴുതാനുള്ള കഴിവെനിക്കില്ല. എന്നാൽ ഇന്നലെ അദ്ദേഹം എഴുതിയ ഒരു ഫെയ്സ് ബുക്ക് നോവൽ ഇന്നിൻ്റെ പ്രസക്തിക്കനുസരിച്ച് ഒന്ന് പുന:രചന നടത്താനുള്ള എളിയ ശ്രമമാണ്.
പുതിയ നോവൽ :
മട്ടൻ ബിരിയാണി (ആട് ബിരിയാണി ) യുടെ ബാലാപാഠങ്ങൾ.
അധ്യായങ്ങൾ :
1. ആട് ബിരിയാണി ഉണ്ടാക്കുന്ന വിധം
2. രാജിക്കത്ത് എഴുതേണ്ടത് എങ്ങനെ?
3. മുങ്ങുന്ന കപ്പലിൽ നിന്ന് ഒരു മുഴം മുമ്പെ
4. മട്ടൻ്റെ രുചി
5. മരുമോൻ്റെ ജോലി
6. ചോദ്യം ചെയ്യലിൽ തലയിൽ മുണ്ടിട്ട്
7. വിജിലൻസും കസ്റ്റംസും പിന്നെ ഞാനും
8. ഭാവി എന്ന ചോദ്യചിഹ്നം
9. അദീബ് എന്ന ചെകുത്താൻ
അവസാന അധ്യായം
10. സത്യമെ ജയിക്കൂ.
NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ജലീലുമായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കിൽ മനഃപൂർവ്വം മാത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

SCROLL FOR NEXT