സുനു 
Kerala

പാത്രം കഴുകാൻ ഇറങ്ങുന്നതിനിടെ കാൽവഴുതി പമ്പാനദിയിൽ വീണു, അധ്യാപിക മരിച്ചു; മൃതദേഹം നാലു കിലോമീറ്റർ ഒഴുകിപ്പോയി

4 കിലോമീറ്ററോളം ഒഴുകി തായങ്കരി ബോട്ട് ജെട്ടിക്കു സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; കുളിക്കടവിൽ ഇറങ്ങുന്നതിനിടെ കാൽവഴുതി പമ്പാനദിയിൽ വീണ അധ്യാപിക മരിച്ചു. തലവടി ചെത്തിപ്പുരയ്ക്കൽ ഗവ. എൽപി സ്കൂളിലെ അധ്യാപിക കെ.ഐ.സുനു (52) ആണ് മരിച്ചത്. തലവടി കൊടുന്തറയിൽ തോമസിന്റെ ഭാര്യയാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 5.30 നായിരുന്നു അപകടമുണ്ടായത്. 

വീടിനു സമീപത്തെ കുളിക്കടവിൽ ഇറങ്ങുന്നതിനിടെയാണ് തെന്നിവീണത്.  4 കിലോമീറ്ററോളം ഒഴുകി തായങ്കരി ബോട്ട് ജെട്ടിക്കു സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. അതുവഴി വന്ന യാത്രാ ബോട്ടിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്. 

രാവിലെ എഴുന്നേറ്റ് സുനു പാത്രം കഴുകാനായി വീടിനോടു ചേർന്നുള്ള പമ്പാനദിയിൽ ഇറങ്ങാറുണ്ട്. പാത്രം കഴുകുന്നതിനിടെ കാൽവഴുതി വീണതാകാമെന്നു പൊലീസ് പറഞ്ഞു. സുനുവിനെ കാണാതായതിനെ തുടർന്നു വീട്ടുകാർ പൊലീസിൽ അറിയിച്ചു. പൊലീസും നാട്ടുകാരും ചേർന്ന് രണ്ടു മണിക്കൂറോളം നദിയിൽ തിരച്ചിൽ നടത്തി. ഇതിനിടെയാണ് തായങ്കരി ബോട്ട് ജെട്ടിക്കു സമീപം സ്ത്രീയുടെ മൃതദേഹം ഒഴുകി പോകുന്നതായി വിവരം ലഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT