പ്രതീകാത്മക ചിത്രം 
Kerala

ട്രക്കിങ്ങിനിടെ കാല്‍ വഴുതി, 600 അടി താഴ്ചയിലേക്ക്; മൂന്നാറില്‍ യുവാവിന് ദാരുണാന്ത്യം 

കരടിപ്പാറ വ്യൂ പോയിന്റില്‍ കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍:  കരടിപ്പാറ വ്യൂ പോയിന്റില്‍ കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. കോതമംഗലം ചേലാട് സ്വദേശി ഷിബിന്‍ (25) ആണ് മരിച്ചത്. ഷിബിന്‍ അടക്കമുള്ള പതിനേഴ് അംഗ സംഘം വിനോദ സഞ്ചാരത്തിനായാണ് മൂന്നാര്‍ കരടിപ്പാറയിലെത്തിയത്. കരടിപ്പാറക്ക് സമീപമുള്ള മലയില്‍ ടെന്റടിച്ച് കഴിയുകയായിരുന്നു.

ഇന്ന് രാവിലെയാണ് സംഭവം. അടുത്തുള്ള മലയിലേക്ക് ട്രക്കിങ് നടത്തുന്നതിനിടെ കാല്‍ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. 600 അടി താഴ്ച്ചയിലേക്കാണ് ഷിബിന്‍ പതിച്ചത്. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ അടിമാലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

2024ല്‍ ജനിച്ച കുട്ടികളില്‍ 46.14%വും മുസ്ലീങ്ങള്‍; കേരളത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യാ വളര്‍ച്ച നെഗറ്റീവില്‍

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ശേഷാദ്രിനാഥന് ആദരം

49 പന്തില്‍ 80 നോട്ടൗട്ട്; ശ്രേയസ് മാത്രം പൊരുതി; ഇംഗ്ലണ്ടിന് ജയിക്കാന്‍ 159 റണ്‍സ്

ഒന്നരവയസുകാരന് അനസ്‌തേഷ്യ നല്‍കി; കുഞ്ഞിന് ബ്രെയിന്‍ ഡാമേജ്; കണ്ണൂരില്‍ ഡോക്ടര്‍ക്കെതിരെ കേസ്

'നിങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചത് എന്റെ സ്ത്രീത്വത്തെയും അന്തസ്സിനെയുമാണ്; പരാതിയുടെ പേരില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു'; അന്‍സിബ