പ്രതീകാത്മകം ഫയൽ
Kerala

തൂങ്ങി മരിക്കാൻ ശ്രമിച്ചയാളുമായി പോയ കാറിൽ പുക; മറ്റൊരു വണ്ടിയിൽ ആശുപത്രിയിലെത്തിച്ചു, പക്ഷേ...

പത്തനംതിട്ടയിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: തൂങ്ങി മരിക്കാൻ ശ്രമിച്ചയാളുമായി ആശുപത്രിയിലേക്ക് പോയ കാറിൽ നിന്നു പുക ഉയർന്നു. തീ പിടിത്തമെന്നു സംശയിച്ച് മറ്റൊരു കാറിൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും യുവാവ് മരിച്ചു. പത്തനംതിട്ട ഇലവുംതിട്ട നാമക്കുഴി സ്വദേശി ബിജു (45) ആണ് മരിച്ചത്.

വീട്ടിൽ വച്ച് ജീവനൊടുക്കാൻ ശ്രമിച്ച ബിജുവിനെ അയൽവാസിയാണു കാറിൽ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടു പോയത്. ആശുപത്രിയ്ക്ക് മീറ്ററുകൾ മാത്രമുള്ളപ്പോഴാണ് കാറിന്റെ ബോണറ്റിൽ നിന്നു പുക ഉയർന്നത്.

കാറിനു കേടുപാടുകളില്ല. ഷോർട്ട് സർക്യൂട്ട് ആണെന്നാണു സംശയമെന്നു പൊലീസ് വ്യക്തമാക്കി. കുടുംബ വഴക്കിനെ തുടർന്നാണ് യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT