ഗുരുതരമായി പരിക്കേറ്റ മൂർഖന് അടിയന്തിര ചികിത്സ നൽകുന്നു 
Kerala

ഒരാഴ്‌ചയായി വലയിൽ കുരുങ്ങി; ഗുരുതരമായി പരിക്കേറ്റ മൂർഖനെ രക്ഷിച്ചു, വിഡിയോ

ഒരാഴ്‌ചയാണ് പാമ്പ് വലയിൽ കുടുങ്ങി കിടന്നത്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: വരടിയത്ത് റോഡരികിലെ കാനയിൽ വലയിൽ കുരുങ്ങി ​ഗുരുതരമായി പരിക്കേറ്റ മൂർഖൻ പാമ്പിനെ രക്ഷപ്പെടുത്തി. ഒരാഴ്‌ചയാണ് പാമ്പ് വലയിൽ കുടുങ്ങി കിടന്നത്. വഴിയാത്രക്കാരനാണ് ഇക്കാര്യം വനവകുപ്പിനെ അറിയിച്ചത്. തുടർന്ന് സർപ്പ വളണ്ടിയർമാരെത്തി പാമ്പിനെ തൃശൂരിലെ കൊക്കാലെ വെറ്റിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വലയിൽ കുടുങ്ങി ​ഗുരുതരമായി പരിക്കേറ്റ് പാമ്പിന്റെ എല്ലുകൾ പുറത്തേക്ക് വന്ന അവസ്ഥയിലായിരുന്നു. എക്‌സ്‌റേയിൽ എല്ലുകൾക്ക് പൊട്ടലുള്ളതായി കണ്ടെത്തി. നിലവില്‍ അപകടനില തരണം ചെയ്തതായും മുറിവ് ഉണങ്ങാൻ ഒരു മാസത്തെ വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചു. പാമ്പ് ഇപ്പോൾ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT