സ്‌കൂട്ടറില്‍ കയറിക്കൂടിയ പാമ്പിനെ പിടികൂടി സ്ക്രീൻഷോട്ട്
Kerala

സ്‌കൂട്ടറില്‍ കയറിക്കൂടി പാമ്പ്, നാട്ടുകാരെ വിളിച്ചുകൂട്ടി യാത്രക്കാരന്‍; വിദഗ്ധമായി പിടികൂടി- വീഡിയോ

പട്ടുവം കാവുങ്കലില്‍ സ്‌കൂട്ടറില്‍ കയറിക്കൂടിയ പാമ്പിനെ പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പട്ടുവം കാവുങ്കലില്‍ സ്‌കൂട്ടറില്‍ കയറിക്കൂടിയ പാമ്പിനെ പിടികൂടി.പട്ടുവം കാവുങ്കല്‍ പനക്കട വീട്ടില്‍ കെ കെ സൂരജിന്റെ ടി വിഎസ് ജുപീറ്റര്‍ സ്‌കൂട്ടറിലാണ് പാമ്പ് കയറിയത്.

വ്യാഴാഴ്ച്ച രാവിലെ വീട്ടില്‍ നിന്നും ജോലിക്ക് പോകാന്‍ വേണ്ടി എടുത്തപ്പോഴാണ് സ്‌കൂട്ടര്‍ ഹാന്‍ഡില്‍ കൂടി അകത്തേക്ക് കയറിക്കൂടിയ പൂച്ചക്കണ്ണന്‍ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടു പേടിച്ചതിനെ തുടര്‍ന്ന് സൂരജ് നാട്ടുകാരെ വിളിച്ചു കൂട്ടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മലബാര്‍ അവയര്‍നെസ് ആന്‍ഡ് റസ്‌ക്യു സെന്റര്‍ ഫോര്‍ വൈല്‍ഡ് (മാര്‍ക്കിന്റെയും) റെസ്‌ക്യൂറായ അനില്‍ തൃച്ചംബരം സ്ഥലത്തെത്തി. അതിനിടെ നാട്ടുകാരില്‍ ഒരാള്‍ സ്‌കൂട്ടര്‍ പട്ടുവം കാവുങ്കലിലുള്ള വര്‍ക്ക് ഷോപ്പില്‍ എത്തിച്ചു . ഏറെ പരിശ്രമത്തിനൊടുവില്‍ മെക്കാനിക്കിന്റെ സഹായത്തോടുകൂടി സ്‌കൂട്ടറിന്റെ ഹെഡ്‌ലൈറ്റില്‍ കയറിക്കൂടിയ പാമ്പിനെ അനില്‍ തൃച്ചംബരം പുറത്തെടുക്കുകയായിരുന്നു. ഇതിനു ശേഷം പാമ്പിനെ സുരക്ഷിതമായ സ്ഥലത്ത് തുറന്നുവിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

യന്ത്രങ്ങള്‍ നമ്മുടെ യജമാനന്മാരാകരുത്, വിവേകശക്തിയും ബോധവും നിലനിര്‍ത്തണം: അമ്മ