പ്രതീകാത്മക ചിത്രം 
Kerala

കുട്ടിയെ സ്കൂളിലാക്കി ചായ കുടിക്കാൻ പോയി; തിരിച്ചെത്തിയപ്പോൾ ബൈക്കിൽ പാമ്പ്! 

പാമ്പ് കയറിക്കൂടിയത് ബൈക്കിന്റെ ഉടമയെയും ജനങ്ങളെയും വലച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ടൗണിൽ നിർത്തിയിട്ട ബൈക്കിനുള്ളിൽ പാമ്പ് കയറിക്കൂടി. കൂത്തുപറമ്പ് ടൗണിൽ ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം. പാമ്പ് കയറിക്കൂടിയത് ബൈക്കിന്റെ ഉടമയെയും ജനങ്ങളെയും വലച്ചു. വള്ള്യായി സ്വദേശി പ്രശാന്തിന്റെ ബൈക്കിലാണ് പാമ്പ് കയറിയത്. 

കുട്ടിയെ സ്കൂളിലാക്കി ബസ്‌ സ്റ്റാൻഡിന് എതിർവശത്ത് ബൈക്ക് നിർത്തി പ്രശാന്ത് ചായ കുടിക്കാൻ ഹോട്ടലിലേക്ക് പോയതായിരുന്നു. തിരികെ എത്തിയപ്പോൾ ബൈക്കിൽ പാമ്പിനെ കണ്ടതായി ഒരു സ്ത്രീ പ്രശാന്തിനോട് പറഞ്ഞു. തുടർന്ന് പാമ്പുപിടിത്ത വിദഗ്ധൻ ഷംസീർ സ്ഥലത്തെത്തി.

സീറ്റ് അഴിച്ച് പരിശോധന നടത്തിയപ്പോൾ ബൈക്കിന്റെ ടാങ്കിന് സമീപം ചുറ്റിപ്പിണഞ്ഞ നിലയിൽ പാമ്പിനെ കണ്ടെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ ബൈക്കിൽ നിന്ന് പുറത്തെടുത്തു. ക്യാറ്റ് സ്‌നേക്ക് വിഭാഗത്തിലുള്ള വിഷ പാമ്പായിരുന്നു ബൈക്കിൽ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്നെ തടയണമെങ്കില്‍ കൊന്നു തള്ളണം'; വിമതര്‍ ദ്രോഹികളെന്ന് മമത

ചരിത്രം തിരുത്തി വൈഭവിന്റെ അരങ്ങേറ്റം; ഇംഗ്ലണ്ടിന് ജയിക്കാന്‍ 191 റണ്‍സ്

ആരോഗ്യ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വിജയം

വണ്ടർ കിഡ് അരങ്ങേറി, ബദരിനാഥിലും സംഭാവനക്കൊള്ള, മോഹൻലാൽ ആനക്കൊമ്പ് സറണ്ടർ ചെയ്യും... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആണ്‍വേഷം ധരിച്ച് ലഹരിക്കടത്ത്; ഒലവക്കോട് സ്റ്റേഷനില്‍ അഞ്ച് കിലോ കഞ്ചാവുമായി അസം സ്വദേശിനി അറസ്റ്റില്‍