snake 
Kerala

ഉറങ്ങിക്കിടന്ന ഗൃഹനാഥന്റെ കാലില്‍ പാമ്പു ചുറ്റി, അത്ഭുത രക്ഷപ്പെടല്‍

തെറിച്ചു മുറിക്കുള്ളില്‍ വീണ പാമ്പ് ജനലിലൂടെ ടിവിക്കുള്ളില്‍ കയറി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

പത്തനംതിട്ട: ഉറങ്ങിക്കിടന്ന ഗൃഹനാഥന്റെ കാലില്‍ പാമ്പു ചുറ്റി. രമേശന്‍ എന്നയാളുടെ കാലിലാണ് പാമ്പു ചുറ്റിയത്. പത്തനംതിട്ട മണ്ണാറക്കുളഞ്ഞിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.

തണുപ്പ് അനുഭവപ്പെട്ടതോടെ കാല്‍ പെട്ടെന്ന് കുടഞ്ഞതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. തെറിച്ചു മുറിക്കുള്ളില്‍ വീണ പാമ്പ് ജനലിലൂടെ ടിവിക്കുള്ളില്‍ കയറി. വീട്ടിലെ ടിവിക്കുള്ളില്‍ കടന്നുകൂടിയ പാമ്പിനെ സാഹസികമായാണ് പിടികൂടിയത്.

പാമ്പുപിടിത്തുക്കാരന്‍ മാത്തുക്കുട്ടി എത്തിയാണ് ടിവിയില്‍ നിന്നും പാമ്പിനെ പുറത്തെടുത്തത്. ശംഖുവരയന്‍ എന്ന വിഷപ്പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ വനംവകുപ്പിന് കൈമാറി. ടിവിയില്‍ നിന്നും പാമ്പിനെ പുറത്തെടുത്തപ്പോഴാണ് കാലില്‍ അനുഭവപ്പെട്ട തണുപ്പ് പാമ്പായിരുന്നു എന്ന് രമേശന്‍ തിരിച്ചറിയുന്നത്.

Snake wrapped around the householder's leg

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്റ്റിച്ച് ഇടുന്നതിനായി അനസ്‌തേഷ്യ നല്‍കി; കണ്ണൂരില്‍ ചികിത്സയിലായിരുന്ന ഒരുവയസുകാരന്‍ മരിച്ചു

യമഹയുടെ ആദ്യത്തെ ഫ്‌ലെക്‌സ്-ഫ്യുവല്‍ മോഡല്‍; എഫ്‌സി ബ്ലൂ ഫ്‌ലെക്‌സ് പുറത്തിറക്കി, വില അറിയാം

എസ് ശ്രീജിത്തിന് പകരം പി വിജയന്‍ ശബരിമല കോര്‍ഡിനേറ്റര്‍

'എല്‍ നിനോ' മത്തി കുറയ്ക്കും; പൊന്നുവില നല്‍കേണ്ടി വരും; പഠനം

വിജയ്‌യുടെ പ്രസംഗം സ്‌കൂളില്‍ ലൈവ്; പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍