M T Ramesh samakalikamalayalam
Kerala

'എസ്എന്‍ഡിപിയും എന്‍എസ്എസും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നില്ല; ബിജെപി നിയമസഭയില്‍ ഡിസൈഡിങ് ഫാക്ടറാകും '- അഭിമുഖം

ബിഡിജെഎസുമായി ഒരു സഖ്യമുണ്ടാക്കിയതിന് ശേഷം തെക്കന്‍ കേരളത്തില്‍ ഈഴവ ജനവിഭാഗത്തിനിടയില്‍ ബിജെപിയുടെ സ്വാധീനം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്

ആതിര അഗസ്റ്റിന്‍

കൊച്ചി: എസ്എന്‍ഡിപി-എന്‍എസ്എസ് പോലുള്ള സാമുദായിക സംഘടനകള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നിയന്ത്രിക്കാനും നിര്‍ണയിക്കാനും സാധിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. എസ്എന്‍ഡിപി നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചോ എന്‍എസ്എസ് നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചോ മാത്രം വോട്ട് ചെയ്യുന്ന ഒരു കമ്യൂണിറ്റി അല്ല രണ്ടും. പക്ഷേ, കേരളം അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങള്‍ മുന്നോട്ടു വെക്കാന്‍ അവര്‍ക്ക് സാധിക്കും. ഇത്തരം പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ചര്‍ച്ചയാക്കാനും സജീവമാക്കാനും അവര്‍ക്ക് സാധിക്കും. നായര്‍-ഈഴവ സമുദായവുമായി കുറെനാളായി ബിജെപി സംസാരിക്കുന്നുണ്ടെന്നും എം ടി രമേശ് മലയാളം ഡയലോഗ്‌സില്‍ പറഞ്ഞു.

ബിഡിജെഎസുമായി ഒരു സഖ്യമുണ്ടാക്കിയതിന് ശേഷം തെക്കന്‍ കേരളത്തില്‍ ഈഴവ ജനവിഭാഗത്തിനിടയില്‍ ബിജെപിയുടെ സ്വാധീനം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളം മുതലങ്ങോട്ട്

വിജയം ഈ മേഖലയിലുള്ളവരൊക്കെ തന്നെയാണ്. പരമ്പരാഗതമായി നായര്‍ വിഭാഗത്തിലുള്ള ആളുകള്‍ ബിജെപിക്ക് ഒപ്പമുണ്ടായിരുന്നു. ഇപ്പോള്‍ ഈഴവ സമൂഹത്തിന്റെ പിന്തുണ കൂടി കിട്ടുന്നു. ഇത്തവണ ഹിന്ദു സമൂഹത്തിലെ പട്ടികജാതി വിഭാഗത്തിന്റെ പിന്തുണ കൂടി ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈഴവ, പട്ടികജാതി വിഭാഗത്തിന്റെ പിന്തുണ ഒന്നുകൂടി വര്‍ധിപ്പിക്കാന്‍ ആണ് ശ്രമിക്കുന്നത്. അത് വിജയിപ്പിക്കാന്‍ സാധിച്ചാല്‍ കേരളത്തിലെ സാമൂഹിക അന്തരീക്ഷം മൊത്തമായിട്ട് മാറും. പട്ടികജാതി സമൂഹമെന്ന് പറയുന്നത് കാലാകാലങ്ങളായി സിപിഎമ്മിന്റെ ഹാര്‍ഡ്‌കോര്‍ ആയിട്ടുള്ള വോട്ടര്‍മാരാണ്. തെക്കന്‍ കേരളത്തില്‍ ഞങ്ങള്‍ ജയിച്ചതെല്ലാം സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലാണ്. ഈ ജനവിഭാഗങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് കിട്ടുന്നതുകൊണ്ടാണ് ഈ മേഖലകളിലൊക്കെ വിജയിക്കാന്‍ കഴിഞ്ഞത്. അതുകൊണ്ട് മെല്ലെ മെല്ലെ അതിന്റെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ ബോധപൂര്‍വമായി ശ്രമിക്കുന്നുണ്ട്. ആ ശ്രമം വിജയിക്കുന്നുണ്ട് എന്നതാണ് ഞങ്ങളുടെ വിശ്വാസം.

ഈ തെരഞ്ഞെപ്പില്‍ ബിജെപി കേരളത്തില്‍ ഭരിക്കാനാവശ്യമായ ഭൂരിപക്ഷത്തിന് വേണ്ടി പരിശ്രമിക്കും. കേരളത്തിലെ നിയമസഭയില്‍ ബിജെപി ഒരു ഡിസൈഡിങ് ഫാക്ടര്‍ ആകും. ഞങ്ങളെ ഒഴിവാക്കിക്കൊണ്ട് ഒരു തീരുമാനമെടുക്കാന്‍ ഇരു മുന്നണികള്‍ക്കും സാധിക്കാത്ത സാഹചര്യത്തിലേയ്ക്ക് ഇത്തവണ എത്തും. 2030 കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് ഒരു മുന്നണിയായി മത്സരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്നെ അത്തരമൊരു പരസ്പരധാരണ ഉണ്ടായിരുന്നു. കോണ്‍ഗ്രസും സിപിഎമ്മും ഇന്‍ഡി മുന്നണി എന്ന പേരില്‍ ഒരുമിച്ച് മത്സരിക്കുന്ന സാഹചര്യം ഉണ്ടാകും. അത്തരമൊരു സാഹചര്യം ഉണ്ടാകണം എന്ന് രാഷ്ട്രീയമായി ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അപ്പോള്‍ മാത്രമേ ബിജെപിക്ക് അധികാരത്തിലേയ്ക്ക് വരാന്‍ സാധിക്കൂ.

ട്വന്റി ട്വന്റി മുന്നോട്ടു വെക്കുന്ന വികസന രാഷ്ട്രീയത്തിനൊപ്പമാണ്. സിപിഎമ്മും കോണ്‍ഗ്രസും ട്വന്റി ട്വന്റിയെ അകറ്റി നിര്‍ത്തിയകാലത്തും ബിജെപി പിന്തുണച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍, മുസ്ലീം വിഭാഗങ്ങള്‍, പട്ടികജാതി വിഭാഗങ്ങള്‍ ഇങ്ങനെ എല്ലാവരേയും ചേര്‍ത്ത് നിര്‍ത്താനാണ് ശ്രമിക്കുന്നത്. ഏതെങ്കിലും മതവിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നില്ല. മതേതര നിലപാടാണ് ഞങ്ങള്‍ക്കുള്ളതെന്നും എം ടി രമേശ് പറഞ്ഞു.

'SNDP and NSS do not control electoral politics; BJP will be the deciding factor in the assembly' - Interview

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരും സ്വയം സ്ഥാനാര്‍ഥിയാകണ്ട; തുടര്‍ഭരണം ഉറപ്പ്; പ്രചാരണം നയിക്കുമെന്ന് പിണറായി

സ്വന്തം നാട്ടുകാരനെ വീഴ്ത്തി യാനിക് സിന്നര്‍; റെക്കോർഡിൽ സാംപ്രസിനും ജോക്കോവിചിനും ഒപ്പം

പതിനാറുകാരനെ വളഞ്ഞിട്ട് മര്‍ദിച്ചു; ഒരാള്‍ കൂടി പിടിയില്‍

വനിതാ പ്രീമിയര്‍ ലീഗില്‍ ആദ്യ സെഞ്ച്വറി പിറന്നു! ചരിത്രത്തിലേക്ക് ബാറ്റേന്തി നാറ്റ് സീവര്‍

സ്‌ഫോടനാത്മക ബാറ്റര്‍മാരുടെ പട! ഷായ് ഹോപ് നയിക്കും; ടി20 ലോകകപ്പിനൊരുങ്ങി വിന്‍ഡീസ്

SCROLL FOR NEXT