SNDP General Secretary Vellappally Natesan 
Kerala

മലപ്പുറത്ത് മുസ്ലീം വിഭാഗത്തിന് മുട്ടിന് മുട്ടിന് കോളജ്, ലീഗ് സാമൂഹ്യ നീതി നടപ്പാക്കിയില്ല: വെള്ളാപ്പള്ളി

പ്രശ്‌നാധിഷ്ഠിതമായ അഭിപ്രായങ്ങളാണ് ഞാന്‍ പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മുസ്ലീംലീഗിനെ കടന്നാക്രമിച്ചും, വിവാദങ്ങളില്‍ നിലപാട് ആവര്‍ത്തിച്ചും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശിവഗിരിയില്‍ മാധ്യമങ്ങളുമായുണ്ടായ തര്‍ക്കം ഉള്‍പ്പെടെ വിശദീകരിച്ചാണ് വെള്ളാപ്പള്ളി ആലപ്പുഴയില്‍ മാധ്യമങ്ങളെ കണ്ടത്. തന്നെ മുസ്ലീം വിരോധിയായി ചിത്രീകരിക്കാന്‍ പലരും ശ്രമിക്കുന്നു. താന്‍ വിമര്‍ശിച്ച മുസ്ലീം ലീഗിനെയാണ്. പ്രശ്‌നാധിഷ്ഠിതമായ അഭിപ്രായങ്ങളാണ് ഞാന്‍ പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ലീഗ് ഭരണത്തില്‍ ഇരുന്നപ്പോള്‍ സാമൂഹ്യ നീതി നടപ്പാക്കിയില്ല. മലപ്പുറത്ത് മുസ്ലീം സമുദായത്തിന് മുട്ടിന് മുട്ടിന് കോളജുകള്‍ അനുവദിച്ചു. ഈഴവ സമുദായത്തിന് അനുവദിച്ചത് ഒരു എയ്ഡഡ് കോളജ് മാത്രമാണ് ലഭിച്ചത്. ലീഗ് സാമൂഹ്യ നീതി നടപ്പാക്കിയോ എന്ന് ആത്മ പരിശോധന നടത്തണം. മുസ്ലീം ലീഗ് നേതാക്കള്‍ ഈഴവര്‍ക്ക് എതിരെ മൂസ്ലീം സമുദായത്തെ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. മാറാട് കലാപം ആപര്‍ത്തിക്കാന്‍ ആണ് ലീഗിന്റെ ശ്രമം എന്നും വെള്ളാപ്പള്ളി പറഞ്ഞു.

വര്‍ക്കലയില്‍ ഉണ്ടായ തര്‍ക്കത്തില്‍ മാധ്യമ പ്രവര്‍ത്തകനെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും വെള്ളാപ്പള്ളി നടത്തി. തന്റെ പ്രായം പോലും മാനിക്കാതെയാണ് വര്‍ക്കലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ നടുറോഡില്‍ തടഞ്ഞത്. താന്‍ കയര്‍ത്ത മാധ്യമ പ്രവര്‍ത്തകന്‍ എംഎസ്എഫുകാരനാണ്. ഈരാട്ടുപേട്ടക്കാരനായ തീവ്രവാദി എന്നാണ് ഇയാളെ കുറിച്ച് ലഭിച്ച വിവരം എന്നും വെള്ളാപ്പള്ളി ആരോപിച്ചു. സിപിഐക്ക് എതിരായ വിമര്‍ശനം ആവര്‍ത്തിക്കാനും വെള്ളാപ്പള്ളി നടേശന്‍ വാര്‍ത്താസമ്മേളനത്തില്‍ തയ്യാറായി.

തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് സിപിഐ മുന്നണിയ്ക്കുള്ളില്‍ പറയണം. മുന്നണിയില്‍ പറയേണ്ടത് പുറത്ത് പറഞ്ഞ് വിവാദമുണ്ടാക്കി. പിന്നോക്കക്കാരുടെ പിന്തുണയാണ് ഇടതുപക്ഷത്തിന്റെ അടിത്തറ. ഇത് സിപിഐ മനസിലാക്കണം. താന്‍ പിണറായിയുടെ ജിഹ്വയല്ലെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

SNDP Yogam General Secretary Vellappally Natesan for attacking Muslim League and repeating his stance on controversies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തനിക്കു പറയാന്‍ പറ്റാത്തത് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്നു; ചിലരെ മുന്നില്‍ നിര്‍ത്തി വര്‍ഗീയതയുണ്ടാക്കാന്‍ ശ്രമം'

ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട 9 വയസുകാരിക്ക് ആശ്വാസം; ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്

ചായ അരിപ്പയിലെ പറ്റിപ്പിടിച്ച കറ വൃത്തിയാക്കാം

ബാറ്റ് ചെയ്യാന്‍ എത്തിയ താരത്തിന്റെ ഹെൽമറ്റിൽ പലസ്തീന്‍ പതാക; ജമ്മുവിലെ പ്രാദേശിക ക്രിക്കറ്റ് പോരാട്ടം വിവാദത്തിൽ

ഫ്രീസറിൽ നിന്ന് ഇറച്ചി പുറത്തെടുത്ത് വയ്ക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം

SCROLL FOR NEXT