ശോഭാ സുരേന്ദ്രന് രഞ്ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ് കെട്ടിവെക്കാനുള്ള പണം നല്‍കുന്നു ഫെയ്‌സ്ബുക്ക്
Kerala

20 ലക്ഷത്തിന്റെ ഇന്നോവ കാര്‍; എട്ടുപവന്‍ സ്വര്‍ണം; ശോഭയുടെ കൈയില്‍ പതിനായിരം രൂപ

നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് വ്യക്തമാക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് സ്വന്തമായി ഇരുപത് ലക്ഷത്തിന്റെ ഇന്നോവയും കൈവശം പതിനായിരം രൂപയുമാണ് ഉള്ളതെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം. ഭര്‍ത്താവിന്റെ കൈവശമുള്ളത് 15,000രൂപയാണ്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് വ്യക്തമാക്കുന്നത്. വിവിധ ബാങ്കുകളിലായി 43,300 രൂപയുടെ നിക്ഷേപമുണ്ട്.

ശോഭയ്ക്ക് 64 ഗ്രാം സ്വര്‍ണാഭരണമുള്ളപ്പോള്‍ ഭര്‍ത്താവിന് 20 ഗ്രാം സ്വര്‍ണമുണ്ട്. ശോഭയ്ക്ക് ഇപ്പോള്‍ ഒന്നരലക്ഷവും ഭര്‍ത്താവിന് 2.30 ലക്ഷവും വിപണിവിലയുള്ള കൃഷിഭൂമിയുണ്ട്. കൃഷിഭൂമിയല്ലാത്ത 39 സെന്റ് സ്ഥലം ശോഭയ്ക്കുണ്ട്. ഭര്‍ത്താവിന് 18 സെന്റ് കൃഷിയിതര ഭൂമിയുണ്ട്. ഭര്‍ത്താവിന് മാരുതി സ്വിഫ്റ്റ് കാറുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രന് 26.33 ലക്ഷത്തിന്റെ ബാധ്യതകള്‍ ബാങ്കുകളിലുണ്ട്. ഭര്‍ത്താവിന് ബാങ്കുവായ്പകളില്ല. ബുധനാഴ്ചയാണ് ശോഭാ സുരേന്ദ്രന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷയാണ് കെട്ടിവെക്കാനുള്ള പണം കൈമാറിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍