കൊച്ചി: അര്‍ധരാത്രി പിവി അന്‍വറിനെ വീട്ടിലെത്തി കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ട്രോളി സാമൂഹിക മാധ്യമങ്ങള്‍. ഈ വിഷയത്തില്‍ കോണ്‍ഗ്രസും തള്ളിപ്പറഞ്ഞതോടെ എയറില്‍ പറപറക്കുകയാണ രാഹുല്‍ മാങ്കൂട്ടത്തില്‍ (pv anvar -Rahul Mamkootathil ). ' പാതിരാത്രി തലയില്‍ മുണ്ടിട്ട്, അന്‍വറിന്റെ കാല് പിടിക്കാന്‍ പോയതാണോ, പകല്‍ ഫെയ്‌സ്ബുക്കിലിരുന്ന് തള്ളും രാത്രിയില്‍ സങ്കി -സുടാപ്പികളുടെ വീട്ടില്‍, വെല്ലുവിളിയാണ് സാറേ ഇവന്റെ മെയിന്‍, അന്‍വറിന്റെ വസതിയില്‍ കാല് പിടിക്കാന്‍ എത്തിച്ച ഭയപ്പാടിന്റെ പേരാണ് എം സ്വരാജ്, രാഹുല്‍ പോയത് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കാണാന്‍, പകല്‍ ഗീര്‍വാണം. രാത്രി കാലുപിടുത്തം,' എന്നിങ്ങനെ പോകുന്നു കമന്റ് പുരം
'ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ.., അന്‍വര്‍ തിരിഞ്ഞു നോക്കി ദാ മുറ്റത്തൊരു രാഹുല്‍'-ഇതാണ് മറ്റൊരു ട്രോള്‍. 'വ്യാജന്‍ സ്വരാജിനെ തzരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കു എന്ന് വെല്ലുവിളിച്ച് ഉറങ്ങാന്‍ പോയി .... ഉറങ്ങി എണീറ്റപ്പോള്‍ ദേ സ്വരാജ് നിലമ്പൂര് സ്ഥാനാര്‍ത്ഥി . നിന്റെയൊക്കെ അഹങ്കാരം കാരണം നിലമ്പൂരില്‍ ഇടതുപക്ഷം ഒന്നു ഉഷാറായിട്ടുണ്ട് .. നന്ദി വ്യാജ നന്ദി. ഏറ്റവും പുതിയ വാര്‍ത്ത രാത്രി അന്‍വറിന്റെ വീടിന്റെ തിണ്ണയില്‍ കണ്ടു എന്നതാണ്. നല്ല പേടിയുണ്ട് അല്ലേ', സ്വരാജിന്റെ പേര് കേട്ടപ്പോള്‍ തന്നെ 2ദിവസത്തേക്ക് കാണാന്‍ ഇല്ലാത്ത വ്യാജന്‍ ആരുടെയോ പ്രേരണയാല്‍ ഉറക്കമുണര്‍ന്നപ്പോള്‍' എന്നിങ്ങനെ പോകുന്നു കമന്റുകള്‍
അര്‍ധരാത്രി വീട്ടിലെത്തി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തിയിരുന്നു. അന്‍വറുമായി കൂടിക്കാഴ്ച നടത്താന്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കൂടിക്കാഴ്ച തെറ്റായി പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തിനെ വിളിച്ച് ശാസിക്കുമെന്ന് പറഞ്ഞ വി ഡി സതീശന്‍, അനുനയത്തിന് ഒരു ജൂനിയര്‍ എംഎല്‍എയെ ആരെങ്കിലും ചുമതലപ്പെടുത്തുമോ എന്നും ചോദിച്ചു. അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചതാണ്, ഇനിയൊരു ചര്‍ച്ചയും ഇല്ലെന്ന് പറഞ്ഞതുമാണ്. അതിനിടയില്‍ രാഹുല്‍ പോയത് തെറ്റാണ്. ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
കൂടിക്കാഴ്ചയില്‍ വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത് എത്തിയിരുന്നു. പിണറായിസത്തിനെതിരേ നിലപാടെടുക്കുന്ന നേതാവെന്ന നിലയിലാണ് അന്‍വറിനെ കണ്ടതെന്നാണ് രാഹുലിന്റെ നിലപാട്. പിണറായിക്കെതിരായ അന്‍വറിന്റെ പോരാട്ടത്തിനൊപ്പമാണ് കോണ്‍ഗ്രസ്. തീരുമാനങ്ങള്‍ വൈകാരികമാകരുതെന്നും പോരാട്ടത്തിന്റെ ലക്ഷ്യം മറക്കരുതെന്നും അന്‍വറിനോട് പറഞ്ഞു. പാര്‍ട്ടി നിര്‍ദേശ പ്രകാരമല്ല അന്‍വറിനെ കണ്ടത്. അന്‍വറിന്റെ കാലുപിടക്കാനുമല്ല പോയത്. അത് ഇടതു നേതാക്കളുടെ നയമാണെന്നും രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടിക്കാഴ്ച നടത്തുമ്പോള്‍ എന്താണ് സിപിഎമ്മിനിത്ര ആശങ്ക, അവര്‍ 9 കൊല്ലം കൊണ്ടു നടന്നത് കൂടിക്കാഴ്ച നടത്താന്‍ കൊള്ളാത്ത ആളെയാണോ എന്നും രാഹുല്‍ ചോദിച്ചു. തോല്‍വി ഭയക്കുന്നത് സിപിഎമ്മാണ് കോണ്‍ഗ്രസിന് ഒരു ഭയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിശദീകരണത്തിന് ശേഷമാണ് രാഹുല്‍ ചെയ്തത് തെറ്റാണെന്ന് സതീശന്‍ പറഞ്ഞത്. അന്‍വറുമായി ഇനി ഒരു ചര്‍ച്ചയില്ലെന്നും പ്രഖ്യാപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates