പ്രതീകാത്മക ചിത്രം 
Kerala

എളാങ്ക് ഉപയോഗിച്ച് മകന്‍ തലയ്ക്കടിച്ചു; അച്ഛന്‍ മരിച്ചു, അമ്മ ഗുരുതരാവസ്ഥയില്‍

കഴിഞ്ഞ ദിവസം രാത്രി ഏഴോടെ അവിണിശ്ശേരിയിലെ വീട്ടിലാണ് സംഭവം. എളാങ്ക് ഉപയോഗിച്ച് പ്രദീപ് ഇരുവരുടെയും തലയ്ക്ക് അടിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


തൃശൂർ: മകന്റെ അടിയേറ്റ് അച്ഛൻ  മരിച്ചു. അവിണിശേരി  കറുത്തേടത്ത് രാമകൃഷണൻ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ് ഇയാളുടെ ഭാര്യ തങ്കമണി.  

ഇവരെ മർദിച്ച മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ അവിണിശ്ശേരിയിലെ വീട്ടിലാണ് സംഭവം. എളാങ്ക് ഉപയോഗിച്ച് പ്രദീപ് ഇരുവരുടെയും തലയ്ക്ക് അടിക്കുകയായിരുന്നു. 

പരിക്കേറ്റ് തളർന്ന ഇരുവരെയും ആദ്യം തൃശൂരിൽ ജനറൽ ആശുപത്രിയിലെത്തിച്ചു. പിന്നാലെ വിദഗ്ദ ചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ രാമകൃഷ്ണൻ്റെ ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം സ്വന്തം ഭാര്യയേയും മകളെയും ഉപദ്രവിച്ചതിനെ തുടർന്ന് അവർ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം