നെടുമ്പാശേരിയില്‍ അമ്മയെ കൊന്ന മകന്‍ അറസ്റ്റില്‍ പ്രതീകാത്മക ചിത്രം
Kerala

നെടുമ്പാശേരിയില്‍ മകന്‍ അമ്മയെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു; അറസ്റ്റില്‍

മകന്‍ തന്നെയാണ് അമ്മയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശേരിയില്‍ മകന്‍ അമ്മയെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നെടുമ്പാശേരി സ്വദേശി അനിതയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയാണ് അനിത മരിച്ചത്. തുടര്‍ന്ന് മകന്‍ തന്നെയാണ് അമ്മയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിരുന്നു.

പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞപ്പോഴാണ് അനിതയുടെ ദേഹത്ത് മുറിവുകള്‍ കണ്ടെത്തിയത്. അമ്മയും മകനും മാത്രമാണ് വാടകവീട്ടില്‍ താമസിച്ചിരുന്നത്. മൊഴിയില്‍ സംശയം തോന്നിയ പൊലീസ് മകന്‍ വിനുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.

വടി കൊണ്ടും അമ്മിക്കല്ലും കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അനിതയുടെ പേരിലുള്ള വെള്ളത്തൂവലിലെ സ്വത്ത് കൈവശപ്പെടുത്തുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. മറ്റൊരുവീട്ടിലായിരുന്ന അമ്മയെ വിനു ശനിയാഴ്ചയാണ് വാടകവീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. ഞായറാഴ്ചയായിരുന്നു കൊലപാതകം.

Son killed mother in Nedumbassery by hitting her on the head with a grinding stone

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഭാവന തന്നവരോട് നന്ദി പറയണം'; വാട്സ്ആപ് സന്ദേശം അയക്കാൻ അനുമതി തേടി സർക്കാർ ഹൈക്കോടതിയിൽ

'ബാബറും ഷദബും ടീമില്‍ വേണ്ടെന്ന് ആദ്യമേ പറഞ്ഞു, കോച്ചിനെ സഹിക്കാൻ വയ്യ'; പാക് ക്രിക്കറ്റ് 'പുകയുന്നു'

'പബ്ലിക് സര്‍വീസില്‍ കഴിവുള്ള കൂടുതല്‍ യുവജനങ്ങൾ എത്താന്‍ സിസ്റ്റം പൊളിച്ചെഴുതണം; ലാറ്ററല്‍ എന്‍ട്രി വീണ്ടും കൊണ്ടുവരണം'- വിഡിയോ

കണ്ണന്റെ മുന്നിൽ ചിത്രയുടെ സ്വര മാധുര്യം; ഭക്തിയിൽ ആറാടി ​ഗുരുപവനപുരി

'വസന്തോത്സവം'; ഹോളിയുടെ ഐതിഹ്യമെന്ത്?, ഹോളിക ദഹനത്തിന്റെ പ്രാധാന്യം?, എന്തിന് നിറങ്ങള്‍ വാരിപ്പൂശുന്നു?

SCROLL FOR NEXT