കൊല്ലപ്പെട്ട സൗജിത്തും അറസ്റ്റിലായ കാമുകന്‍ ബഷീറും / ടെലിവിഷന്‍ ചിത്രം 
Kerala

ഭര്‍ത്താവിനെ കൊലപ്പടുത്തിയ യുവതിയുടെ മരണം കൊലപാതകം; തല ഭിത്തിയില്‍ ഇടിച്ച് ഷാള്‍ മുറുക്കിക്കൊന്നെന്ന് കാമുകന്‍; അറസ്റ്റ്‌

കൂട്ടുപ്രതിയായ കാമുകന്‍ ബഷീറാണ് സൗജത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഭര്‍ത്താവിനെ  കൊലപ്പെടുത്തിയ സൗജിത്തിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. കൂട്ടുപ്രതിയായ കാമുകന്‍ ബഷീറാണ് സൗജത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കേസില്‍ ബഷീറിനെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സൗജിത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കൊണ്ടോട്ടി വലിയ പറമ്പിലെ വാടകക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയത്. അന്ന് തന്നെ കൊലപാതകമാണെന്നായിരുന്നു പൊലീസിന്റെ നിഗമനം. കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കൂടെ താമസിച്ചിരുന്ന ബഷീര്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുമായിരുന്നു. 

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെയാണ് ബഷീറിനെ പൊലീസിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ സൗജത്തിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചു. വഴക്കിനിടെ ഷാള്‍ മുറുക്കിക്കൊല്ലുകയായിരുന്നു. ആദ്യം തല ഭിത്തിയില്‍ ഇടിച്ചു. അതിന് ശേഷമാണ് കൊലനടത്തിയതെന്ന് ബഷീര്‍ പറഞ്ഞു. സൗജിത്തിന്റെ ഭര്‍ത്താവ് 2018ല്‍ സവദിനെ ബഷീറും യുവതിയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. അന്ന് ഒരുമിച്ച് ജീവിക്കുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു അവരുടെ മൊഴി. ജാമ്യത്തിലിറങ്ങിയ ശേഷം ഇരുവരം കൊണ്ടോട്ടിയിലെ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. വീട്ടില്‍ വഴക്ക് പതിവായിരുന്നെന്നും സ്വര്‍ണാഭരണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ്  കൊലപാതകത്തിലേക്ക് നയിച്ചതെന്നും ബഷീര്‍ പൊലീസിനോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT