സ്പാ പീഡനം: അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍ 
Kerala

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍; സ്പാകളുടെ നടത്തിപ്പ് ചുമതല മായക്കെന്ന് പൊലീസ്

അന്തര്‍സംസ്ഥാന സെക്‌സ് റാക്കറ്റിലെ കണ്ണിയാണ് ബേസില്‍ വാണിയെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസില്‍ അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍. തമിഴ്‌നാട് സ്വദേശിനി ബേസില്‍ വാണിയാണ് പിടിയിലായത്. ഒളിവില്‍ കഴിഞ്ഞ ഇവരെ ബംഗളൂരുവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ അറസ്റ്റിലായി ഇപ്പോള്‍ ജയിലില്‍ കഴിയുന്ന സജിത്ത്, നിഷാന്ത് എന്നിവര്‍ക്ക് ആന്ധ്രാക്കാരിയായ 16 കാരിയുടെ കുടുംബത്തെ പരിചയപ്പെടുത്തിക്കൊടുത്തത് ബേസില്‍ വാണിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

അന്തര്‍സംസ്ഥാന സെക്‌സ് റാക്കറ്റിലെ കണ്ണിയാണ് ബേസില്‍ വാണിയെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. കൂടുതല്‍ പെണ്‍കുട്ടികളെ ഇത്തരത്തില്‍ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലെ സ്പാകളിലേക്കും കൊണ്ടുപോയിട്ടുണ്ടെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതില്‍ വാണിക്ക് പങ്കുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്.

പീഡനം നടന്ന മൂന്നു സ്പാകളുടേയും നടത്തിപ്പുകാരി അറസ്റ്റിലായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി സി മായയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസില്‍ നേരത്തെ അറസ്റ്റിലായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനുരൂപിന്റെ ബിനാമിയാണ് മായയെന്നും പൊലീസ് സൂചിപ്പിച്ചു. രണ്ടു വര്‍ഷം മുമ്പാണ് മായയെ ബിസിനസിലേക്ക് കൊണ്ടുവന്നത്. സ്പാകളിലെ വരുമാനം ആദ്യം മായയുടെ അക്കൗണ്ടിലേക്കാണ് വരുന്നത്. തുടര്‍ന്ന് ഈ തുക അനുരൂപിന്റെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു പതിവെന്നും പൊലീസ് സൂചിപ്പിച്ചു.

കേസിലെ പ്രതികളായ അനുരൂപിന്റെയും നിഷാന്തിന്റെയും മൊബൈൽ ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. അറസ്റ്റിലായ മായയുമായി നടത്തിയ വാട്സാപ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഫോണിലുണ്ടായിരുന്നു. പെൺകുട്ടിയുടെ ഇളയമ്മയുൾപ്പെടെയുള്ളവരും മായയും തമ്മിലുള്ള ഫോൺ ബന്ധങ്ങളും കണ്ടെത്തി. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് മായ കുറ്റകൃത്യത്തിലെ പങ്ക് സമ്മതിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ഇളയമ്മയുടെ സുഹൃത്താണ് വാണിയെന്നാണ് സൂചന. കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി ഉയർന്നു.

Spa rape case: Inter-state agent who brought 16-year-old girl to Kovalam arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

ദുബൈയില്‍ സ്പൗസ് വിസയില്‍ ജോലി ചെയ്യാമോ? നിര്‍ബന്ധമായും ഹാജരാക്കേണ്ട രേഖകള്‍ ഏതൊക്കെയെന്നറിയാം

ഉദ്ഘാടനത്തിന് തൊട്ടുമുൻപേ തകർന്നു; ഏഴു വർഷമായിട്ടും പുതിയ പാലമില്ല: നുച്യാട്–കോടാപറമ്പ് നിവാസികൾക്ക് തീരാദുരിതം

സ്ത്രീകളിലെ പക്ഷാഘാതം: തിരിച്ചറിയാൻ വൈകുന്ന നിശ്ശബ്ദ ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും

ടച്ച്സ്‌ക്രീനുമായി ആപ്പിള്‍ മാക്ബുക്ക് പ്രോ; ഇന്ത്യയിലെ വില 3.49 ലക്ഷം രൂപ മുതല്‍; ഫീച്ചറുകള്‍ അറിയാം