മന്ത്രി കെ മുരളീധരൻ, സർക്കാർ ഉത്തരവ്  
Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുടെ സ്ഥാനക്കയറ്റം തയ്യാറാക്കാന്‍ പ്രത്യേക എച്ച് ആര്‍ സെല്‍; അഞ്ചംഗ സമിതി രൂപീകരിച്ചു

ഡോക്ടേഴ്സിന്റെ കുറവ് പരിഹരിക്കുക, ഒഴിവ് കൃത്യമായി നികത്തുക തുടങ്ങിയവ സെല്ലിന്റെ ഉത്തരവാദിത്തത്തില്‍പ്പെടുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ സ്ഥാനക്കയറ്റം തയ്യാറാക്കാന്‍ പ്രത്യേക എച്ച് ആര്‍ സെല്‍ രൂപീകരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഡോക്ടര്‍മാരുടെ സീനിയോറിറ്റി പട്ടിക, പ്രമോഷനുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ തീര്‍പ്പാക്കല്‍ തുടങ്ങിയ ത്വരിതപ്പെടുത്തുക തുടങ്ങിയ എച്ച് ആര്‍ സെല്ലിന്റെ ഉത്തരവാദിത്തങ്ങളാണ്.

മെഡിക്കല്‍ ആന്‍ഡ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ അനില്‍ വി യുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. ഡോ. വിനീത് വി എന്‍, അഖില്‍ ജോ ആര്‍, ശ്രീമതി ഷാനിത സി, നിതിന്‍ മനോഹര്‍ എന്നിവര്‍ എച്ച് ആര്‍ സെല്ലില്‍ ഉള്‍പ്പെടുന്നു. ആശുപത്രികളിലെ ഡോക്ടേഴ്സിന്റെ കുറവ് പരിഹരിക്കുക, ഒഴിവ് കൃത്യമായി നികത്തുക തുടങ്ങിയവയും സെല്ലിന്റെ ഉത്തരവാദിത്തത്തില്‍പ്പെടുന്നു.

സ്ഥാനക്കയറ്റം നടക്കാത്തതിനാല്‍ ഒഴിവുകള്‍ കൃത്യമായി നികത്താന്‍ കഴിയാത്ത സ്ഥിതി നിലനില്‍ക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ കുറവുമൂലം ജനങ്ങളും വളരെയേറെ ബുദ്ധിമുട്ട് നേരിടുന്നു. ഫയലുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസവും, സ്ഥാനക്കയറ്റത്തിലെ വിഷയങ്ങളും നടപടികളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇതിനായി പ്രത്യേക സെല്‍ രൂപീകരിക്കാന്‍ മന്ത്രി കെ മുരളീധരന്‍ നിര്‍ദേശം നല്‍കിയത്.

ഇഎസ്, ഇഎല്‍, ഇഎ, ഇആര്‍, ഇബി, ഇവി, ഇസി മുതലായ സെക്ഷനുകളുമായി സെല്‍ ഏകോപിച്ചു പ്രവര്‍ത്തിക്കേണ്ടതാണ്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിര്‍ദേശാനുസരണം മറ്റു പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കേണ്ടതാണ്. സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നേരിട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Special HR cell to prepare for promotion of doctors in the Health Department

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിലേക്ക് 67,000 കോടിയുടെ നിക്ഷേപം, 97 ധാരണാപത്രങ്ങള്‍ ഒപ്പിട്ട് വിജയ് സര്‍ക്കാര്‍

ക്യാപ്റ്റന്റെ ലഹരി പരിശോധനയിൽ കഞ്ചാവിൻറെ സാന്നിധ്യം; മുഴുവൻ പൈലറ്റുമാർക്കും ലഹരി പരിശോധ നിർബന്ധമാക്കി എയർ ഇന്ത്യ

സൂര്യയുടെ 'കറുപ്പ്' വീണു; കളക്ഷനിൽ ഒന്നാമനായി ‘ജന നായകൻ’

മോഹന്‍ലാലിനേക്കാള്‍ ഇഷ്ടക്കൂടുതല്‍ മമ്മൂട്ടിയോട്, അതിനൊരു കാരണമുണ്ട്: പി ശ്രീകുമാര്‍

എംജി ഹെക്ടർ ഹോക്ക് ഉടൻ നിരത്തിലേക്ക്; പുതിയ ത്രീ-റോ എസ്‌യുവിയുടെ പ്രീ-ബുക്കിങ് ആരംഭിച്ചു