പടയപ്പ   ന്യൂ ഇൻഡ്യൻ എക്സ്പ്രസ് ചിത്രം
Kerala

'പടയപ്പ'യെ തടയാന്‍ സ്‌പെഷല്‍ ടീം; വന്യമൃഗങ്ങളെ നിരീക്ഷിക്കാന്‍ കൂടുതല്‍ എഐ കാമറകള്‍ സ്ഥാപിക്കും

പടയപ്പ ജനവാസമേഖലകളിലെത്താതെ ശ്രദ്ധിക്കുകയാണ് സ്‌പെഷല്‍ ടീമിന്റെ ചുമതല

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: മൂന്നാറിലെ കാട്ടാന പടയപ്പ നാട്ടിലിറങ്ങുന്നത് തടയാന്‍ വനംവകുപ്പിന്റെ സ്‌പെഷല്‍ ടീം രൂപീകരിക്കും. വന്യജീവി ആക്രമണ വിഷയത്തില്‍ ഇടുക്കിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. പടയപ്പ ജനവാസമേഖലകളിലെത്താതെ ശ്രദ്ധിക്കുകയാണ് സ്‌പെഷല്‍ ടീമിന്റെ ചുമതല.

ആനയ്ക്ക് വനത്തിനുള്ളില്‍ ആഹാരവും വെള്ളവും ഉറപ്പാക്കാന്‍ പദ്ധതികള്‍ നടപ്പാക്കും. വന്യജീവിശല്യ നിയന്ത്രണ പദ്ധതികള്‍ക്കായി മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. മൂന്നു വര്‍ഷത്തിനുള്ളില്‍ ഫെന്‍സിങ് പൂര്‍ത്തിയാക്കും. വന്യജീവികളെ നിരീക്ഷിക്കാന്‍ കൂടുതല്‍ എഐ കാമറകള്‍ സ്ഥാപിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വന്യജീവി ശല്യം തടയാന്‍ നിലവില്‍ പത്ത് ആര്‍ആര്‍ടിയും രണ്ട് സ്‌പെഷല്‍ ടീമുമുണ്ട്. ഇത് കൂടുതല്‍ വിപുലീകരിക്കും. വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം കൊടുക്കുന്നതിന് കാലതാമസം ഒഴിവാക്കും. ഫെന്‍സിങ്ങിന് അറ്റകുറ്റപ്പണികള്‍ നടത്താന്‍ പഞ്ചായത്തുകള്‍ ഫണ്ട് മാറ്റിവെക്കും. വന്യജീവി ആക്രമണം തടയാന്‍ കൂടുതല്‍ പരിപാടികള്‍ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്താനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

'വാരാണസി'ക്കായി ഒരുപാട് നാൾ കാത്തിരിക്കേണ്ടി വരും; രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്

കറികളില്‍ എരിവ് കൂടിയോ? പരിഹാരമുണ്ട്

ലോകകപ്പ് കിറ്റ് അവതരണം റദ്ദാക്കി! ബഹിഷ്‌കരണ അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ഇന്ധനം ഒഴിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ്

പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് സ്പോർട്സ് ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

SCROLL FOR NEXT