Train FILE
Kerala

മഹാമാഘ ഉത്സവത്തിന് പ്രത്യേക ട്രെയിനുകള്‍; 3 എണ്ണത്തിന് കുറ്റിപ്പുറം സ്റ്റേഷനില്‍ സ്റ്റോപ്പ്

വാരണാസി - എറണാകുളം സ്‌പെഷല്‍ ട്രെയിന്‍ (04358) 30 ന് വൈകിട്ട് 4.30 ന് വാരണാസി ജങ്ഷനില്‍ നിന്ന് യാത്ര തുടങ്ങും.

സമകാലിക മലയാളം ഡെസ്ക്

തിരുനാവായ: മഹാമാഘ ഉത്സവത്തിന് തിരുനാവായയില്‍ തിരക്കേറിയതോടെ, നോര്‍ത്ത് റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു. വാരണാസി, യോഗ് നാഗരി ഹൃഷികേശ് എന്നിവിടങ്ങളില്‍ നിന്നാണ് ട്രെയിനുകള്‍ ഓടിക്കുന്നത്. 2 ട്രെയിനുകളും എറണാകുളം വരെയാണ് സര്‍വീസ് നടത്തുക. വാരണാസി - എറണാകുളം സ്‌പെഷല്‍ ട്രെയിന്‍ (04358) 30 ന് വൈകിട്ട് 4.30 ന് വാരണാസി ജങ്ഷനില്‍ നിന്ന് യാത്ര തുടങ്ങും. ജബല്‍പൂര്‍, നാഗ്പൂര്‍ ജങ്ഷന്‍, തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലൂടെ എത്തുന്ന ട്രെയിന്‍ പിറ്റേന്ന് വൈകിട്ട് 5.43 ന് പാലക്കാടെത്തും 7.03 ന് തൃശൂരിലും 8.23 ന് ആലുവയിലുമെത്തുന്ന ട്രെയിന്‍ 10 ന് എറണാകുളം ജങ്ഷനില്‍ യാത്രയവസാനിപ്പിക്കും. ഈ ട്രെയിന്‍ ഫെബ്രുവരി 3 നാണ് തിരിച്ചു പോകുന്നത്. രാത്രി 8 ന് പുറപ്പെടുന്ന ട്രെയിന്‍ 8.28 ന് ആലുവയിലും 9.38 ന് തൃശൂരിലും 11 18 ന് പാലക്കാടുമെത്തും.

30 ന് രാവിലെ 7 മണിക്കാണ് യോഗ് നാഗരി ഹൃഷികേശില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്നത്. ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് 12.50 ന് മംഗലാപുരത്തെത്തും. 1.53 ന് കാസര്‍ഗോഡും 2.23 ന് കണ്ണൂരിലും 5.08 ന് കോഴിക്കോടും 5.44 ന് തിരൂരിലുമെത്തുന്ന ട്രെയിന്‍ 6 മണിക്ക് കുറ്റിപ്പുറത്തും 6.30 ന് ഷൊര്‍ണൂരിലുമെത്തും. ഈ ട്രെയിന്‍ രാത്രി 11.30 ന് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. ഫെബ്രുവരി 3 ന് രാത്രി 11 ന് എറണാകുളത്ത് നിന്ന് തിരിച്ച് പുറപ്പെടും. പുലര്‍ച്ചെ 2.45 ന് കുറ്റിപ്പുറത്തെത്തും. 3.05 ന് തിരൂരിലും 4.10 ന് കോഴിക്കോടും 5.48 ന് കണ്ണൂരും 7.28 ന് കാസര്‍കോടും 9.10 ന് മംഗലാപുരത്തുമെത്തുന്ന ട്രെയിന്‍ 6 ന് വൈകിട്ട് 4.15 ന് യോഗ് നാഗരി ഹൃഷികേശില്‍ തിരിച്ചെത്തും.

ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചു

കുറ്റിപ്പുറം സ്റ്റേഷനില്‍ താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം - മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസ് (16355) 30 ന് കുറ്റിപ്പുറത്ത് നിര്‍ത്തും. ഈ ട്രെയിനിന് 24 നും സ്റ്റോപ്പ് നല്‍കിയിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്‌സ്പ്രസ് (12081) ഇന്നും 31 നും കുറ്റിപ്പുറത്ത് നിര്‍ത്തും. 24 നും ഈ ട്രെയിന്‍ നിര്‍ത്തിയിരുന്നു. മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12685) ഇന്നും 30 നും 31 നും കുറ്റിപ്പുറത്ത് നിര്‍ത്തും.

Special trains for Mahamagha festival; 3 to stop at Kuttipuram station

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന നയങ്ങള്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കണം: മുഖ്യമന്ത്രി

കൊടുങ്കാറ്റായി അഭിഷേക്, 'തീ തുപ്പി' ബുംറ; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം, പരമ്പര

വാര്‍ത്ത വന്നപ്പോള്‍ വിമാനത്തിലായിരുന്നു; വിദേശത്ത് വെച്ചു പ്രതികരിക്കുന്നില്ലെന്ന് തരൂര്‍

'മലയാള സിനിമ കഴിവുകളുടെ ഖനി, ഒരുപാട് നിധികള്‍ കോരിയെടുക്കാനുണ്ട്'; ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി

'സംസ്ഥാന സര്‍ക്കാര്‍ പേര് നിര്‍ദേശിച്ചോ എന്നറിയില്ല; ആഹ്ലാദിക്കാനോ ദുഃഖിക്കാനോ ഇല്ല'

SCROLL FOR NEXT