പ്രതീകാത്മക ചിത്രം 
Kerala

ഓട്ടോറിക്ഷയിൽ കറക്കം; മറ്റ് കടകളിൽ നിന്ന് പച്ചക്കറികൾ മോഷ്ടിച്ച് സ്വന്തം കടയിൽ വിൽപ്പന; ഒടുവിൽ സിസിടിവിയിൽ കുടുങ്ങി; അറസ്റ്റ്

ഓട്ടോറിക്ഷയിൽ കറക്കം; മറ്റ് കടകളിൽ നിന്ന് പച്ചക്കറികൾ മോഷ്ടിച്ച് സ്വന്തം കടയിൽ വിൽപ്പന; ഒടുവിൽ സിസിടിവിയിൽ കുടുങ്ങി; അറസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മറ്റ് കടകളിൽ നിന്ന് പച്ചക്കറി മോഷ്ടിച്ച് സ്വന്തം കടയിൽ എത്തിച്ച് വിൽപ്പന നടത്തിയിരുന്ന ആൾ പിടിയിൽ. അണ്ടൂർക്കോണം പായ്ച്ചിറ പണ്ടാരവിളവീട്ടിൽ ഷിബു (43) ആണ് അറസ്റ്റിലായത്. ഇയാളുടെ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പോത്തൻകോട് ‍വാവറയമ്പലം ജം​ഗ്ഷനിൽ ബാലാജി വെജിറ്റബിൾസ് ആന്റ് ഫ്രൂട്ട്സ് കടയുടമ വാവറയമ്പലം കുന്നുംപുറത്തു വീട്ടിൽ ബൈജുകുമാർ നൽകിയ പരാതിയിലാണ് അറസ്റ്റ്.

രണ്ടാം വട്ടം മോഷണത്തിനു കയറിയപ്പോഴാണ് ഷിബുവിന്റെയും ഓട്ടോറിക്ഷയുടെയുമടക്കം ചിത്രങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞത്. ബൈജുകുമാർ പരാതി നൽകിയതിന് പിന്നാലെ ഷിബുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സമീപ പ്രദേശങ്ങളിലെ പച്ചക്കറിക്കടകളിലും സമാന രീതിയിൽ മോഷണം നടന്നിട്ടുള്ളതായി പരാതികൾ ഉണ്ടായിരുന്നെങ്കിലും ആളിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മറ്റു മോഷണങ്ങളിൽ ഷിബുവിനു പങ്കുണ്ടോയെന്ന വിവരവും പൊലീസ് പരിശോധിച്ചു വരുന്നു. പോത്തൻകോട് എസ്ഐ വിഎസ് അജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT