Kerala

വിരോധമുള്ളവരുടെ നമ്പർ സ്പൂഫ് ചെയ്യ്ത് ഉന്നതരെ തെറിവിളിക്കും, കോൾ റെക്കോഡ് അയച്ച് ഭീഷണി; ‘മാർലി’ പിടിയിൽ

സൗദി അറേബ്യയിൽ നിന്നായിരുന്നു ഇയാളുടെ ഫോൺ വിളികൾ എല്ലാം

Author : സമകാലിക മലയാളം ഡെസ്ക്

വയനാട്; രാഷ്ട്രീയക്കാരെയും കളക്ടർമാരെയും പൊലീസ് ഉദ്യോ​ഗസ്ഥരേയും ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നയാൾ അറസ്റ്റിൽ. കുന്ദംകുളം മരത്തൻക്കോട് സ്വദേശി ഹബീബ് റഹ്‌മാൻ (29) ആണ് പിടിയിലായത്. മറ്റുള്ളവരുടെ നമ്പറുകൾ സ്പൂഫ് ചെയ്താണ് ഇയാൾ ഫോൺവിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നത്. ഈ കോളുകൾ റെക്കോർഡ് ചെയ്ത് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 

സൗദി അറേബ്യയിൽ നിന്നായിരുന്നു ഇയാളുടെ ഫോൺ വിളികൾ എല്ലാം. സോഷ്യൽ മീഡിയയിൽ ‘മാർലി’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ വ്യാജനമ്പറുകൾ ഉപയോഗിച്ച് വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി സമൂഹവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയിരുന്നു. പരസ്പരം പോർവിളികളും തെറിവിളികളും നടത്തുന്ന ഗ്രൂപ്പുകളിൽ നിന്ന് തനിക്കും തന്റെ സുഹൃത്തുക്കൾക്കുമെതിരേ പോർവിളികൾ നടത്തുന്നവരുടെ നമ്പർ, പ്രത്യേക കോൾ ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്പൂഫ് ചെയ്യും. തുടർന്ന് ഈ നമ്പർ ഉപയോഗിച്ച് രാഷ്ട്രീയത്തിലെയും ഉദ്യോഗസ്ഥതലത്തിലെയും ഉന്നതരെ ഫോണിൽ വിളിച്ച് തെറിവിളിക്കും. 

ഹബീബ് റഹ്‌മാനാണ് വിളിക്കുന്നതെങ്കിലും ഫോണെടുക്കുന്നവർക്ക് മറ്റുള്ളവരുടെ നമ്പറുകളാണ് കാണാൻ സാധിക്കുക. ഇങ്ങനെ ഫോൺ വിളിച്ചതിന്റെ കോൾ റെക്കോഡ് എതിരാളികൾക്ക് അയച്ചുകൊടുത്ത് ഇയാൾ അവരെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. നാലുമാസത്തോളം പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് വയനാട് സൈബർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പികെ ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. നാട്ടിലെത്തിയ ഇയാൾ പിടിക്കപ്പെടാതിരിക്കാൻ ഇന്ത്യൻ നമ്പർ ഒന്നുംതന്നെ ഉപയോഗിച്ചിരുന്നില്ല. നിലവിൽ ഇയാളുടെപേരിൽ കാസർകോട്, കണ്ണൂർ, എറണാകുളം എന്നീ ജില്ലകളിൽ സമാന കേസുകളുണ്ട്. മറ്റു ജില്ലകളിൽ കേസുകളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. 

വ്യാജ വാട്സാപ്പ് നമ്പറുകൾ ഉപയോഗിച്ച് വിദ്യാർഥികളും മുതിർന്നവരും ഇത്തരം ഗ്രൂപ്പുകളിൽ വ്യാപകമായി അംഗമാക്കുന്നതുൾപ്പെടെ നിരിക്ഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. സൈബർ പൊലീസിന്‌ തന്നെ ഒരിക്കലും കണ്ടെത്താൻ കഴിയില്ല എന്ന് പ്രതി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.

 ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

ന്യൂഡില്‍സ് കഴിച്ച് ഉറങ്ങാന്‍ കിടന്ന അഞ്ചംഗ കുടുംബം മരിച്ച നിലയില്‍, ഭക്ഷ്യ വിഷബാധയെന്ന് സംശയം

തൈ നട്ട് രണ്ടാം വര്‍ഷം മുതല്‍ ലാഭം നേടാം; പേര കൃഷിയിലൂടെ വരുമാനവും ആരോഗ്യവും

29 കിലോമീറ്റര്‍ മൈലേജ്, നഗരങ്ങളില്‍ ഭൂരിഭാഗവും ഇലക്ട്രിക് മോഡില്‍ ഓടാം; റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് വിപണിയില്‍

കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിര്‍മാണം; മൂന്ന് കമ്പനികള്‍ക്കെതിരെ നടപടി