പിഎസ് ശ്രീധരന്‍പിള്ള മാധ്യമങ്ങളെ കാണുന്നു 
Kerala

രഹന ഫാത്തിമ എത്തിയപ്പോള്‍ നട അടയ്ക്കാന്‍ തന്ത്രിക്ക് നിര്‍ദേശം നല്‍കിയത് ഞാന്‍; വെളിപ്പെടുത്തലുമായി ശ്രീധരന്‍പിള്ള

തന്ത്രിക്കെതിരെയായ കേസ് പ്രദമദൃഷ്ട്യാ നില്‍ക്കില്ലെന്നും തെളിവിന്റെ ഒരു കണിക പോലും ഇല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ശബരിമല യുവതീപ്രവേശനം തടയുന്നതിനായി 2018ല്‍ നടയടച്ച് ശുദ്ധികലശം നടത്തിയത് തന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന വെളിപ്പെടുത്തലുമായി മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. തന്റ പുതിയ പുസ്തകത്തിലെ 'ശബരിമല സമരവും സുവര്‍ണാവസര വിധിയും' എന്ന അധ്യായത്തിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. തന്ത്രി കണ്ഠര് രാജീവര് നടയടയ്ക്കാന്‍ തീരുമാനിച്ചത് താന്‍ നല്‍കിയ ഉറപ്പിന്മേലാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഒരുരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ സുവര്‍ണാവസരമെന്ന് പറഞ്ഞാല്‍ കുറ്റമാകുന്ന വിചിത്രമായ നാടാണ് ഇതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ തന്നോട് മാപ്പുപറയണം. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന അധ്യക്ഷന് തന്റെ പാര്‍ട്ടി പ്രവര്‍ത്തകരോട് ഒരു റൂമില്‍ ഇരുന്ന് പ്രസംഗം നടത്തുമ്പോള്‍ മനസിന്‍ അടിത്തട്ടിലുള്ള കാര്യങ്ങളാണ് വരിക. അദ്ദേഹത്തിന് അത് പറയാനാവില്ലെങ്കില്‍ പിന്നെ എന്തുജനാധിപത്യമെന്നാണ് ഹൈക്കോടതി ചോദിച്ചത്. അത് എവിടെയും പ്രചരിപ്പിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

പൊലീസ് സംരക്ഷണയില്‍ രഹന ഫാത്തിമ സന്നിധാനത്തേക്ക് എത്തിയ സാഹചര്യത്തിലാണ് തന്ത്രിയെ ബന്ധപ്പെടാന്‍ തനിക്ക് നിര്‍ദ്ദേശം ലഭിച്ചത്. ഒരു പ്രമുഖ ഹിന്ദു സമുദായ നേതാവ് ആവശ്യപ്പെട്ടതനുസരിച്ചാണ് തന്ത്രിക്ക് നിയമോപദേശം നല്‍കിയത്. അതനുസരിച്ച് നടയടച്ച് ശുദ്ധികലശം നടത്തുന്നത് കോടതി അലക്ഷ്യമാകില്ലെന്ന് തന്ത്രിയെ ബോധ്യപ്പെടുത്തിയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

സുപ്രീം കോടതി വിധിയില്‍ നടയടയ്ക്കുന്നത് സംബന്ധിച്ച് പരാമര്‍ശമില്ലാത്തതിനാല്‍ കോടതി അലക്ഷ്യം ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കി. ഇതിന്റെ പേരില്‍ അറസ്റ്റ് ഉണ്ടായാല്‍ താനും ലക്ഷക്കണക്കിന് ഭക്തരും അത് നേരിടാന്‍ തയ്യാറാണെന്ന് അറിയിച്ചു. ഇതോടെയാണ് രഹന ഫാത്തിമ നടപ്പന്തലിന് അടുത്തെത്തിയപ്പോള്‍ നടയടച്ച് ശുദ്ധികലശം നടത്താന്‍ തീരുമാനിച്ചതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

തന്ത്രിക്കെതിരെയായ കേസ് പ്രദമദൃഷ്ട്യാ നില്‍ക്കില്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. തെളിവിന്റെ ഒരു കണിക പോലും ഇല്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. 41 ദിവസം ഇതുപോലെ ഒരാളെ പിടിച്ചു ജയിലില്‍ ഇടുന്ന സാഹചര്യം പൊടുന്നനെ ഉണ്ടായതല്ല. കുറച്ചുകാലങ്ങളായി കേരളം ഭരിക്കുന്ന ഒരുരാഷ്ട്രീയ പ്രസ്ഥാനം സ്വീകരിക്കുന്നതിന്റെ ഫലമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Sreedharan Pillai reveals he instructed Sabarimala Thantri to close doors during Rehana Fathima’s visit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുവതീപ്രവേശനത്തെ എതിര്‍ത്തതില്‍ പ്രതികാരം, കേസില്‍ കുടുക്കി; പോറ്റിക്ക് ഉന്നതരുമായി അടുത്ത ബന്ധം; സര്‍ക്കാരിനെതിരെ കണ്ഠരര് രാജീവര്

പ്രതിമാസം10,000 രൂപ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ഇന്റേൺഷിപ്പ് ചെയ്യാം; 31 ഒഴിവുകൾ

മലപ്പുറത്ത് ലോറി പാറക്കുളത്തില്‍ വീണ് അപകടം; ഒരാള്‍ കുടുങ്ങിക്കിടക്കുന്നു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 41 lottery result

വനിതാ ദിനം പ്രമാണിച്ച് സ്ത്രീകൾക്ക് പ്രത്യേക ഓഫർ; കെടിഡിസിയുടെ റിസോർട്ടുകളിൽ പകുതി നിരക്കിൽ താമസിക്കാം

SCROLL FOR NEXT