ഹരിവരാസനം പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് / ചിത്രം ഫേസ്ബുക്ക് 
Kerala

ഹരിവരാസനം പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

മകരവിളക്ക് ദിവസമായ ജനുവരി 14ന് രാവിലെ എട്ടിന് സന്നിധാനം ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ദേവസ്വം മന്ത്രി സമ്മാനിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ  തമ്പിക്കു സമ്മാനിക്കും. സർവമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകൾ കണക്കിലെടുത്താണു പുരസ്കാരമെന്നു ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്‌ പുരസ്കാരം.

സ്വാമി അയ്യപ്പൻ അടക്കമുള്ള 85 സിനിമകൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചും ശബരിമല യാത്ര, അയ്യപ്പ ഭക്തിഗാനങ്ങൾ എന്നീ ആൽബങ്ങളിലൂടെയും  ശ്രദ്ധേയനാണു ശ്രീകുമാരൻ തമ്പി. ‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു’, ‘ഉഷസന്ധ്യകൾ തേടിവരുന്നു’, ‘അകത്തും അയ്യപ്പൻ പുറത്തും അയ്യപ്പൻ’ എന്നിവ അദ്ദേഹം രചിച്ച ഭക്തിഗാനങ്ങളിൽ ശ്രദ്ധേയമാണ്.

മകരവിളക്ക് ദിവസമായ ജനുവരി 14ന് രാവിലെ എട്ടിന് സന്നിധാനം ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ദേവസ്വം മന്ത്രി സമ്മാനിക്കും. പ്രശസ്ത സംഗീതജ്ഞ പാൽക്കുളങ്ങര കെ.അംബികാദേവി, ദേവസ്വം സെക്രട്ടറി കെ.ബിജു, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ ബി.എസ്.പ്രകാശ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT