ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി ഫയല്‍ ഫോട്ടോ
Kerala

ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി; പകരം സംവിധാനം കൊണ്ടുവരും; നടപടി യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍

പരീക്ഷ നടത്തി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാന്‍ സമയമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനാത്തിലാണ് തീരുമാനം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി. നിലവിലെ സാഹചര്യത്തില്‍ കൃത്യസമയത്ത് പരീക്ഷ നടത്താന്‍ കഴിയില്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് പരീക്ഷകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്. പരീക്ഷയ്ക്ക് പകരം മറ്റ് സംവിധാനങ്ങള്‍ കൊണ്ടുവരും. പ്ലസ് ടുവിന് ഒന്നാം വര്‍ഷത്തിലെ അന്തിമഫലം മാനദണ്ഡമാക്കി പകരം സംവിധാനം ഒരുക്കാനാണ് തീരുമാനം.

ഓണം, ക്രിസ്മസ് പരീക്ഷകളിലെ മാനദണ്ഡം അനുസരിച്ച് ബോണസ് മാര്‍ക്ക് കൂടി നല്‍കിയാകും എസ്എസ്എല്‍സി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുക. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ബോണസ് മാര്‍ക്കും നല്‍കും. ഈ മാര്‍ക്കുകള്‍ പരിഗണിച്ച് സര്‍ട്ടിഫിക്കറ്റും നല്‍കും. മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.

SSLC and Plus Two exams in the Gulf cancelled against the backdrop of the Middle East war

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഈ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ സൂക്ഷിക്കുക, നെഞ്ചെരിച്ചിൽ വർധിപ്പിക്കും

കുട്ടികള്‍ ഡെലിവറി ആപ്പുകള്‍ ഉപയോഗിക്കുന്നത് അപകടം; യുഎഇയില്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ്

പാറ്റകളെ നശിപ്പിക്കാൻ എന്താണ് ഇത്ര ബുദ്ധിമുട്ടെന്ന് അറിയാമോ?

'മുഖ്യമന്ത്രിക്ക് ‍ഞങ്ങളുടെ വക ഒരു വലിയ വിസിൽ, സിനിമാ മേഖലയിലെ സാഹചര്യം മനസിലാക്കിയതിന് നന്ദി'; കയ്യടിച്ച് വിശാൽ

SCROLL FOR NEXT