പ്രതീകാത്മക ചിത്രം 
Kerala

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് 

ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കായിരിക്കും ഫലം പ്രഖ്യാപിക്കുക

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കായിരിക്കും ഫലം പ്രഖ്യാപിക്കുക. നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം മുൻപാണ് ഫലം പുറത്തുവിടുന്നത്. 

ടിഎച്ച്എസ്എൽസി., ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപയേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. നാലുമുതൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി. ലൈവ് മൊബൈൽ ആപ്പിലും വിവിധ വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും. ‌

 ഈ വര്‍ഷം 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561പേര്‍ പെണ്‍കുട്ടികളുമാണ്. ഫലമറിയാൻ കൈറ്റിന്റെ നേതൃത്വത്തിൽ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിനുപുറമെ ‘സഫലം 2023’ എന്ന മൊബൈൽ ആപ്പും സജ്ജമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭാരത മാതാവിനെ വിറ്റു, സര്‍ക്കാര്‍ എല്ലാം അടിയറവു വെച്ചു'; യുഎസ്‌ വ്യാപാര കരാറിനെതിരെ രാഹുല്‍ ഗാന്ധി

'ഹലോയുടെ ആദ്യ ഷോട്ട് കഴിഞ്ഞപ്പോഴേക്കും ആ ദുഃഖ വാർത്തയെത്തി, ലാലേട്ടന്റെ അച്ഛന് അസുഖം കൂടുതലാണ്'; ശ്രദ്ധേയമായി കുറിപ്പ്

ക്രിക്കറ്റ് ആരാധകര്‍ക്കായി കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍; അറിയാം 499 പ്ലാന്‍ ഫീച്ചര്‍

നാരങ്ങാനീരിനെക്കാൾ ​ഗുണം തൊലിക്ക്! എങ്ങനെ ഉപയോ​ഗിക്കണം

കാർ ഡിവൈഡറിൽ ഇടിച്ചു കയറി; നടൻ റിയാസ് പത്താന് പരിക്ക്

SCROLL FOR NEXT