മുഖ്യമന്ത്രി വിഡി സതീശന്‍ 
Kerala

ഒരു മാറ്റവും ഇല്ല, നിലപാടു മാറ്റുമ്പോള്‍ എല്ലാവരെയും വിളിച്ചറിയിക്കും; കാന്തപുരം വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി

കാന്തപുരത്തിനെതിരെ പറഞ്ഞ കാര്യങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലുമെല്ലാം അത് ഇപ്പോഴുമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: കാന്തപുരത്തിന്റെ പ്രസ്താവന സംബന്ധിച്ച് തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍.താന്‍ അക്കാര്യം വ്യക്തമായി പറഞ്ഞതാണ്. അതില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം ഉണ്ടെങ്കില്‍ തെറ്റുപറ്റിയെന്ന് മാധ്യമങ്ങളോട് പറയുമായിരുന്നെന്ന് സതീശന്‍ പറഞ്ഞു. എപി വിഭാഗം നേതാക്കള്‍ തന്നെ വന്നുകണ്ടതിന് പിന്നാലെ ചില മാധ്യമങ്ങള്‍ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയെന്ന് വാര്‍ത്ത നല്‍കിയതായും സതീശന്‍ പറഞ്ഞു.

കാന്തപുരത്തിനെതിരെ പറഞ്ഞ കാര്യങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലുമെല്ലാം അത് ഇപ്പോഴുമുണ്ട്. അതിനിടയില്‍ ഒരു ഭാഗം മാത്രം കട്ട് ചെയ്ത് പോസ്റ്റ് ചെയ്തപ്പോള്‍ ക്രോസ് പോസ്റ്റിങിന്റെ ഭാഗമായി കുറച്ചുനേരത്തേക്ക് അപ്രത്യക്ഷമാകുകയായിരുന്നു. അത് തന്റെ നിലപാട് മാറ്റമായി ചിത്രീകരിച്ച് വാര്‍ത്തായാക്കിയതായും സതീശന്‍ പറഞ്ഞു. നേരത്തെ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് എപി വിഭാഗം നേതാക്കള്‍ തന്നെ കാണാന്‍ എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ പതിനൊന്ന് മണിക്ക് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് മനസിലാക്കി എപി വിഭാഗം നേതാക്കള്‍ അന്നുരാത്രി തന്നെ കാണാന്‍ തിരുവനന്തപുരത്ത് എത്തിയെന്ന് പറഞ്ഞാല്‍ വലിയ അത്ഭുതമാണ്. മൂന്നാഴ്ച മുന്‍പ് അവരുമായുള്ള കൂടിക്കാഴ്ച ഫികസ് ചെയ്തതാണ്. അതിന്റെ അടിസ്ഥാനത്തില്‍ അന്നുരാവിലെ തന്നെ അവര്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. അവര്‍ വൈകീട്ട് തന്റെ ഓഫീസില്‍ എത്തിയതിന് പിന്നാലെ എപി വിഭാഗം നേതാക്കള്‍ തന്നെ വന്നു കണ്ടുവെന്നും നിലപാട് മാറ്റിയെന്നും ചിലര്‍ വാര്‍ത്ത കൊടുത്തതായും സതീശന്‍ പറഞ്ഞു. കാന്തപുരത്തിന്റെ പ്രസ്താവനയില്‍ താന്‍ പറഞ്ഞ നിലപാടില്‍ ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Stands Firm on Remarks Regarding Kanthapuram’s Statement: VD Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇഡി തെളിവുകള്‍ കൈമാറി; രാഷ്ട്രീയം നോക്കില്ല; പിണറായിക്കെതിരായ കേസില്‍ നിയമപരിശോധനക്ക് ശേഷം തീരുമാനം'

ജിജോ ജോണ്‍ പുത്തേഴത്ത് അന്തരിച്ചു

C-DIT: സൈബർ സെക്യൂരിറ്റി ട്രെയിനി ഒഴിവുകൾ, ശമ്പളം 40,000 രൂപ വരെ !

'ഇനി നീ ചെയ്യുന്നതിനും ഞാന്‍ മറുപടി പറയണോ എന്ന് അമ്മ ചോദിച്ചു'; ആ വാര്‍ത്തകള്‍ അവരെ വല്ലാതെ ബാധിച്ചു: ഐശ്വര്യ ലക്ഷ്മി

സിംഗപ്പൂർ പ്രധാനമന്ത്രിയുടെ ശമ്പളത്തിൽ 64% വർദ്ധനവ്; ഇനി പ്രതിവർഷം 26.85 കോടി രൂപ; മന്ത്രിമാർക്കും വൻ ശമ്പള വർദ്ധന