പ്രതീകാത്മക ചിത്രം 
Kerala

കൈക്കൂലി കേസുകള്‍ ആറുമാസത്തിനകം, അനധികൃത  സ്വത്ത് സമ്പാദന കേസ് ഒരു വര്‍ഷത്തിനുള്ളില്‍; വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് സമയപരിധി 

വിജിലന്‍സ് അന്വേഷണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സമയപരിധി നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സമയപരിധി നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍. അന്വേഷണം ഒരു വര്‍ഷം കഴിഞ്ഞും നീളുന്ന സാഹചര്യം ഒഴിവാക്കി കൊണ്ടാണ് സമയപരിധി പ്രഖ്യാപിച്ചത്. പ്രാഥമിക അന്വേഷണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. കോഴ വാങ്ങി കുടുങ്ങിയ കേസുകളില്‍ അന്വേഷണം ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. 

അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ട് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.അനധികൃത സ്വത്തു സമ്പാദനം, മറ്റ് കേസുകള്‍ എന്നിവയില്‍ 12 മാസത്തിനകം അന്വേഷണം തീര്‍ക്കണം. രഹസ്യാന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഉത്തരവില്‍ ഒരു മാസമാണ് നിശ്ചയിച്ചിട്ടുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT