ഉഷ 
Kerala

ചികിത്സ പിഴവില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍; ഉഷയുടെ ശസ്ത്രക്രിയ നാളെ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്രിക രോഗിയുടെ വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി ഗീതയുടെ നിര്‍ദേശം.

പ്രാഥമിക പരിശോധനയില്‍ തന്നെ സംഭവത്തില്‍ വീഴ്ച കണ്ടെത്തിയതായി കമ്മീഷന്റെ വാര്‍ത്താ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. സംഭവത്തിലെ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ലഭിക്കുമെന്നാണ് വിവരം.

അതേസമയം ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ നാളെ നടക്കും. ഉഷയുടെ മകന്‍ ഷിബിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് സംസാരിച്ചു. ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ അമൃത ആശുപത്രിയിലാണ് ഉഷ ചികിത്സയിലിരിക്കുന്നത്. ആശുപത്രി അധികൃതരാണ് ശസ്ത്രക്രിയ വിവരം അറിയിച്ചത്. ഉഷയുടെ സിടി സ്‌കാന്‍ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു ഇക്കാര്യം അറിയിച്ചത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആശുപത്രിയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമാകും ശസ്ത്രക്രിയ.

2021 മെയിലായിരുന്നു ഉഷയുടെ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയക്ക് പിന്നാലെ കഠിനമായ വേദന അനുഭവപ്പെട്ടിരുന്നതായി ഉഷ പറഞ്ഞിരുന്നു. ആശുപത്രികളില്‍ മാറിമാറി പോയി ചികിത്സ തേടിയിട്ടുണ്ടെന്നും ഉഷ പറഞ്ഞു. മൂത്രത്തിലൂടെ രക്തം പോകാന്‍ തുടങ്ങിയപ്പോഴാണ് താന്‍ ടെസ്റ്റുകള്‍ നടത്തിയത്. ജോലിക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. മൂത്രസഞ്ചിയില്‍ കല്ലാണ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് എക്‌സ്‌റേ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടത് എന്നും ഉഷ പറഞ്ഞിരുന്നു.

State Human Rights Commission takes suo motu cognizance on Vandanam Medical negligence case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വടക്കന്‍ കേരളത്തില്‍ മഴ ശക്തം; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മൂന്നിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Today's Rashi Phalam July 09|പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവസരം

മണ്ണിടിച്ചില്‍ മനുഷ്യ നിര്‍മിതമെന്ന് മന്ത്രി പറഞ്ഞത് പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍; മൂന്നുപേരുടെ നിലഗുരുതരം; നാളെ പുഴയിലും തിരച്ചില്‍ നടത്തും: മുഖ്യമന്ത്രി

'കെ കരുണാകരന്‍ മെമ്മോറിയല്‍'; തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളജിന് പേരിട്ട് ഉത്തരവിറക്കി സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ പുതിയ അഭിഭാഷക സംഘം; രമേശ് ബാബു സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍