

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതാക്കളുടെ വന്‍സംഘത്തെ കേരളത്തിലേക്ക് അയക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം. വിവിധ സംസ്ഥാനങ്ങളിലെ ഭാരവാഹികള്‍ ഉള്‍പ്പടെ 160 നേതാക്കളാണ് എത്തുക. 140 നിയമസഭാ മണ്ഡലങ്ങളിലും ഓരോരുത്തര്‍ക്ക് വീതം ഏകോപന ചുമതല നല്‍കുമെന്നും 20 ലോക്സഭാ മണ്ഡലങ്ങളില്‍ 20 പേര്‍ക്ക് പ്രത്യേക ചുമതലയും നല്‍കുമെന്നുമാണ് വിവരം.
തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വന്‍മുന്നേറ്റമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ മികച്ച പ്രചരണം കാഴ്ചവെക്കുകയൊന്നതാണ് ഇലക്ഷന്‍ പ്ലാന്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍, പ്രചാരണം, സംഘടനാതല ഏകോപനം,ധനകാര്യ മാനേജ്മെന്റ് ഉള്‍പ്പെടെ നിര്‍വഹിക്കുക ഇവരായിരിക്കും. പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ കേരളത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കാണ് സഹ ചുമതല. നിയമസഭാ മണ്ഡലങ്ങളില്‍ കേരള സംസ്ഥാന ഭാരവാഹികള്‍ക്കും ഇന്‍ചാര്‍ജ്മാര്‍ക്കുമുള്‍പ്പടെ സഹചുമതല നല്‍കും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നേറിയ 36 മണ്ഡലങ്ങളില്‍ 31 ഉം ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളായാണ് കണക്കാക്കുന്നത്. ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. എന്നാല്‍ 140 നിയമസഭാ മണ്ഡലങ്ങളിലും മികച്ച പ്രകടനം നടത്തണമെന്ന് ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്റെ നിര്‍ദേശം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates