വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; വ്ളോഗർ യദു ഗിരീഷ് അറസ്റ്റിൽ
തൃശൂര്‍: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇന്‍സ്റ്റവ്‌ളോഗര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി യദു ഗിരീഷാ(38)ണ് അറസ്റ്റിലായത്. മൂന്ന് യുവതികളുടെ പരാതിയിലാണ് നടപടി.
ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്‌സുള്ള വ്‌ളോഗറാണ് യദു ഗിരീഷ്. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. യുവതികളുമായി അടുപ്പം സ്ഥാപിച്ച ശേഷം പല സ്ഥലങ്ങളിലും വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികളുണ്ടെന്ന് തൃശൂര്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് അറിയിച്ചു. യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ചായിരുന്നു ഭീഷണി. യുവതികളില്‍ നിന്ന് പണം വാങ്ങിയതായും പരാതിയില്‍ പറയുന്നു. ഐ ടി ആക്ട് പ്രകാരവും പ്രതിക്കെതിരെ കേസെടുത്തു.
പരാതിയെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തില്‍ 15 യുവതികള്‍ കൂടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഈ യുവതികളുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് തൃശൂരിലെ ക്രൈം ഡിറ്റാച്ച്‌മെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം.
Vlogger yadu gireesh arrested for assaulted woman with promise of marriage
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

