പ്രതീകാത്മക ചിത്രം 
Kerala

വിവരാവകാശ രേഖയ്ക്കു ഫീസ് മറ്റ് നിയമങ്ങള്‍ പ്രകാരം വാങ്ങരുത്: വിവരാവകാശ കമ്മിഷന്‍

വിവരാവകാശ രേഖകള്‍ നല്‍കാന്‍ മറ്റ് നിയമങ്ങള്‍ പ്രകാരം ഫീസ് വാങ്ങാന്‍ പാടില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വിവരാവകാശ രേഖകള്‍ നല്‍കാന്‍ മറ്റ് നിയമങ്ങള്‍ പ്രകാരം ഫീസ് വാങ്ങാന്‍ പാടില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.അബ്ദുല്‍ ഹക്കിം നിര്‍ദ്ദേശിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന് എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ഭേദഗതി കൊണ്ടുവരാനാവില്ലെന്നും അത്തരം ഉത്തരവുകളുണ്ടെങ്കില്‍ അത് എസ്.പി.ഐ.ഒ മാര്‍ക്ക് ബാധകമല്ലെന്നും കമ്മിഷന്‍ വിശദമാക്കി. 

ഉണ്ണിക്കുളം വില്ലേജ് ഓഫീസര്‍ അപേക്ഷകനായ പി.വി പത്ഭനാഭ കുറുപ്പില്‍ നിന്ന് 27 രൂപക്ക് പകരം 891 രൂപ അടപ്പിച്ച നടപടി തെറ്റാണെന്നും കമ്മീഷണര്‍ പറഞ്ഞു. അധികമായി ഈടാക്കിയ 864 രൂപ തിരികെ നല്‍കാനും ഉത്തരവായി. കോഴിക്കോട് കലക്ടറേറ്റില്‍ തെളിവെടുപ്പ് നടത്തുകയായിരുന്നു അദ്ദേഹം.

ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ നഗരത്തിലെ ചിപ്‌സ് ഉല്പാദന കേന്ദ്രത്തില്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ട്, ലാബ് ടെസ്റ്റ് റിസള്‍ട്ട് എന്നിവയെല്ലാം പൊതുരേഖയാണെന്നും അത് പൂര്‍ണമായും അപേക്ഷകര്‍ക്ക് നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവായി. എ.കെ.കെ.ആര്‍ ഹൈ സ്‌കൂള്‍ ഫോര്‍ ഗേള്‍സിലെ നിയമന വിവരങ്ങള്‍ 2023 ജനുവരി നാലിനകം നല്‍കണം. മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ നിയമന വിവരങ്ങള്‍ കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഇടപെട്ട് ലഭ്യമാക്കണം.

കായണ്ണ പഞ്ചായത്തിലെ അനധികൃത കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കാണാതായി എന്നു പറയുന്ന രേഖകള്‍ രണ്ടാഴ്ചയ്ക്കകം കമ്മീഷന്‍ ആസ്ഥാനത്ത് ഹാജരാകണം. വിവരാവകാശ അപേക്ഷയ്ക്ക് ചോദ്യം വ്യക്തമല്ല എന്ന് മറുപടി നല്‍കിയ നാദാപുരം എ.ഇ.ഒ ഓഫീസിലെ ജീവനക്കാര്‍ ചോദ്യവും മറുപടികളും ബന്ധപ്പെട്ട ഫയലുകളുമായി കമ്മീഷനെ തിരുവനന്തപുരത്ത് എത്തി നേരില്‍ കാണണമെന്നും നിര്‍ദേശിച്ചു. ആകെ 18 കേസുകളാണ് പരി?ഗണിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT