മന്ത്രി എംബി രാജേഷ്  ഫെയ്സ്ബുക്ക്
Kerala

ഉറവിട മാലിന്യ സംസ്‌കരണം നടത്തുന്നവര്‍ക്ക് വസ്തു നികുതിയില്‍ അഞ്ച് ശതമാനം ഇളവ്; പുതിയ പ്രഖ്യാപനത്തിന് സര്‍ക്കാര്‍

സുസ്ഥിരമായ മാലിന്യനിര്‍മാര്‍ജനം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

ഷൈനു മോഹന്‍

തിരുവനന്തപുരം: ഉറവിട മാലിന്യ സംസ്‌കരണം നടത്തുന്ന വീടുകള്‍ക്ക് അഞ്ച് ശതമാനം വസ്തു നികുതിയില്‍ ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍. സുസ്ഥിരമായ മാലിന്യനിര്‍മാര്‍ജനം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. മാലിന്യമുക്ത നവ കേരളം ശുചിത്വ ക്യാംപെയ്‌ന്റെ ഭാഗമായി നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടും വേണ്ടത്ര വിജയിക്കാത്ത സാഹചര്യത്തിലാണ് പുതിയ പദ്ധതി.

തദ്ദേശ സ്വയം ഭരണസ്ഥാപന വകുപ്പ് അടുത്തിടെ നടത്തിയ സര്‍വേയില്‍ 23 ശതമാനം വീടുകളില്‍ മാത്രമേ ഉറവിട മാലിന്യം വേണ്ടവിധം സംസ്‌കരിക്കുന്നള്ളുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ശുചിത്വ മിഷന്‍ 94.58 ലക്ഷം വീടുകളില്‍ നടത്തിയ സര്‍വേയില്‍ 25.12 ലക്ഷം വീടുകളില്‍ മാത്രമേ ബയോഗ്യാസ്, കിച്ചന്‍ ബിന്‍, റിങ് കമ്പോസ്റ്റ് തുടങ്ങിയ രീതിയില്‍ മാലിന്യ സംസ്‌കരണം നടത്തുന്നുള്ളുവെന്നാണ് കണ്ടെത്തല്‍.

ഉറവിട മാലിന്യ സംസ്‌കരണം നടപ്പിലാക്കുന്ന വീടുകള്‍ക്ക് വസ്തു നികുതിയില്‍ 5 ശതമാനം ഇളവ് നല്‍കാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇത് സംബന്ധിച്ച തീരുമാനം അടുത്തയാഴ്ചയുണ്ടായേക്കുമെന്നും താല്‍പര്യമുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും ഇത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ മാലിന്യ ശുചിത്വ ക്യാംപെയ്ന്‍ ശക്തമാക്കാനാണ് തീരുമാനം.

In a bid to promote sustainable waste disposal at source, the Local Self Government Department (LSGD) is all set to introduce a 5 percent rebate on property tax for households with source-level waste management systems.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി, എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും

വിബി–ജി റാം ജി ബിൽ ഇന്നു വോട്ടിനിടും; ഭേദ​ഗതികളുമായി പ്രതിപക്ഷം

നിങ്ങള്‍ പ്രണയത്തിലാണ്, ഈ ആഴ്ച എങ്ങനെയെന്നറിയാം

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

SCROLL FOR NEXT