M M MANI ഫയല്‍ ചിത്രം
Kerala

'അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി, അല്ലെങ്കില്‍ വെച്ചുപൊറുപ്പിക്കില്ലായിരുന്നു'

'എന്നാല്‍ ഇത് നമ്മള്‍ വിടുന്നില്ല. ഇക്കാര്യം നമ്മുടെ അക്കൗണ്ടിലിരിക്കട്ടെ. കേസ് ഒക്കെ ഉണ്ടല്ലോ'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

തൊടുപുഴ: എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് എറണാകുളം മഹാരാജാസ് കോളജിലായിപ്പോയെന്നും അല്ലായിരുന്നുവെങ്കില്‍ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നുവെന്നും സിപിഎം നേതാവ് എം എം മണി. ഇടുക്കി വട്ടവടയില്‍ കഴിഞ്ഞ ദിവസം നടന്ന അഭിമന്യു അനുസ്മരണ യോഗത്തിലായിരുന്നു എം എം മണിയുടെ പ്രസംഗം.

ഉന്നത വിദ്യാഭ്യാസത്തിനു പോയ അഭിമന്യുവിനെ നിഷ്ഠൂരമായി കൊന്നു. രക്തസാക്ഷികളായവരെ കൊലപ്പെടുത്തിയവരെ നമ്മള്‍ വെറുതേ വിട്ടിട്ടില്ല. അടിക്കേണ്ടവരെ അടിച്ചിട്ടുണ്ട്. കൈകാര്യം ചെയ്യേണ്ടവരെ കൈകാര്യം ചെയ്തിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസിലായിപ്പോയി. അല്ലെങ്കില്‍ അവരെ വച്ചുപൊറുപ്പിക്കുന്ന പ്രശ്‌നമില്ലായിരുന്നു. അത് ഉറപ്പാ. എന്നാല്‍ ഇത് നമ്മള്‍ വിടുന്നില്ല. ഇക്കാര്യം നമ്മുടെ അക്കൗണ്ടിലിരിക്കട്ടെ. കേസ് ഒക്കെ ഉണ്ടല്ലോ...എന്നാണ് എം എം മണി പ്രസംഗത്തില്‍ പറഞ്ഞത്.

statements made by CPM leader MM Mani regarding the murder of SFI leader Abhimanyu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അണിയറയിൽ ഒരുങ്ങിയത് 'കേരള സ്റ്റോറി'; കലാകാരൻമാരുടെ ഇടയിൽ ധ്രുവീകരണം നടത്തുന്ന ആൾക്കാരല്ല 'അമ്മ' ഭരിക്കേണ്ടത്'

മെസ്സിയെയും അർജന്റീനയെയും വിറപ്പിച്ച ദ്വീപുരാഷ്ട്രം; തോറ്റിട്ടും ലോകം നെഞ്ചിലേറ്റിയ കാബോ വെര്‍ദെയുടെ ഹീറോയിക് പോരാട്ടം

പൊലീസ് ക്യാംപില്‍ ഇരുന്ന് മദ്യപാനം; പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ ഒരാള്‍ ഓടിരക്ഷപ്പെട്ടു, മൂന്ന് പൊലീസുകാർക്ക് സസ്‌പെന്‍ഷന്‍

ഓട്ടത്തില്‍ ഓഫാക്കും, ഇ-റിക്ഷകള്‍ക്ക് ബ്ലൂടൂത്ത് കെണി; ചൈനീസ് ആപ്പുകള്‍ വിലക്കി കേന്ദ്രം

സ്വര്‍ണവില കുറഞ്ഞു; 1,07,000ന് മുകളില്‍ തന്നെ