കണ്ണൂരിൽ കണ്ടെടുത്ത ബോംബ്, പാനൂരിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച സ്ഥലത്ത് പൊലീസ് പരിശോധന നടത്തിയപ്പോൾ സ്ക്രീൻഷോട്ട്
Kerala

കണ്ണൂരില്‍ വീണ്ടും ബോംബ് കണ്ടെത്തി; പാനൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു

ന്യൂമാഹിയില്‍ നിന്നാണ് സ്റ്റീല്‍ ബോംബ് കണ്ടെടുത്തത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും ബോംബ് കണ്ടെത്തി. ന്യൂമാഹിയില്‍ നിന്നാണ് സ്റ്റീല്‍ ബോംബ് കണ്ടെടുത്തത്. തലശ്ശേരി മാഹി ബൈപ്പാസിന്റെ സര്‍വീസ് റോഡരികില്‍ കാടുമൂടി കിടന്ന സ്ഥലത്ത് ബോംബ് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു.

ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ച മുന്‍പ് സിപിഎം- ബിജെപി സംഘര്‍ഷം നടന്നിരുന്നു. അന്ന് വീടുകള്‍ക്ക് നേരെ ബോംബേറ് ഉണ്ടാവുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറുംമുന്‍പാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ ജില്ലയില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തുന്നത്. ഇന്നലെ കണ്ണൂര്‍ കൂത്തുപറമ്പില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകളാണ് കണ്ടെടുത്തത്. ചാക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു സ്റ്റീല്‍ ബോംബുകള്‍. എരഞ്ഞോളി സംഭവത്തിന് ശേഷം ജില്ലയില്‍ വ്യാപകമായി പൊലീസ് പരിശോധന നടത്തിവരികയാണ്. അതിനിടെയാണ് കൂത്തുപറമ്പിന് പിന്നാലെ ന്യൂമാഹിയില്‍ നിന്നും സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നേരത്തെ ഉച്ചയ്ക്ക് കണ്ണൂര്‍ പാനൂരില്‍ നടുറോഡില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു.ഏറുപടക്കമാണെന്നാണ് പൊലീസ് പറയുന്നത്. ആരാണ് ഇത് എറിഞ്ഞതെന്ന് വ്യക്തമല്ല. ഇക്കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT