Train FILE
Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

പശ്ചിമ ബംഗാള്‍ സ്വദേശി പ്രകാശ് ധാലി(26)യെയാണ് കോട്ടയം ആര്‍പിഎഫ് പിടികൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ജനശതാബ്ദി എക്‌സ്പ്രസിനു നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഇതര സംസ്ഥാന തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശി പ്രകാശ് ധാലി(26)യെയാണ് കോട്ടയം ആര്‍പിഎഫ് പിടികൂടിയത്.

മാര്‍ച്ച് ആറിനായിരുന്നു സംഭവം. പിറവം റെയില്‍വേ സ്റ്റേഷനില്‍വച്ചായിരുന്നു ഇയാള്‍ ട്രെയിനിന് കല്ലെറിഞ്ഞത്. വൈകിട്ട് ആറരയോടെയാണ് പിറവം റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ച് ട്രെയിനിന്റെ ഡി-7 കോച്ചിനു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ 104 നമ്പര്‍ സീറ്റിലെ വനിതാ യാത്രക്കാരിക്ക് പരിക്കേറ്റു. ട്രെയിനിന്റെ ഇടത് ഭാഗത്തുനിന്നാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ ഇവരുടെ ഇടത് കൈയ്ക്ക് പരിക്കേറ്റു. ആര്‍പിഎഫ് എസ്എച്ച്ഒ എന്‍ എസ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Stone pelting at train west bengal worker arrested in Kottayam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആത്മീയാചാര്യന്‍ മുനി നാരായണ പ്രസാദ് അന്തരിച്ചു

തുടക്കത്തിൽ വെറും പനിയും തലവേദനയും; ലക്ഷണം നിസാരമാക്കരുത്, മലേറിയ എങ്ങനെ തിരിച്ചറിയാം

ഒന്നാമത് തുടരാൻ പഞ്ചാബ്, വിജയ വഴിയിലെത്താൻ ഡൽഹി; പോരാട്ടം ഉച്ചയ്ക്ക് 3.30ന്

മൂക്കില്‍ നിന്ന് നുരയും പതയും, പിന്നാലെ വയറിളക്കം; കടുത്ത ചൂടില്‍ കോട്ടയത്ത് പശു ചത്തു, രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു

'ആ ചെറുക്കന് എത്രത്തോളം ആഗ്രഹമുണ്ടോ, അത് ഇപ്പോഴും എനിക്കുണ്ട്'; 'യൂത്ത്' താരത്തെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT