Stone pelting at Vande Bharat in Palakkad 
Kerala

പാലക്കാട് വന്ദേ ഭാരതിന് നേരെ കല്ലേറ്, ട്രെയിനിന്റെ ജനല്‍ ചില്ലുകള്‍ ചിന്നി

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. എണറാകുളം - ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ പാലക്കാട് പറളിയില്‍ വച്ചാണ് ട്രെയിന് നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

തകല്ലേറില്‍ ട്രെയിനിന്റെ വശത്തെ ചില്ലുകള്‍ ചിന്നിയ നിലയിലാണ്. ഒലവക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം റെയില്‍വെ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് കടലുണ്ടിക്കും ഫറോക്കിനും ഇടയില്‍ വച്ച് ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനു നേരെയും കല്ലേറുണ്ടായിരുന്നു. കല്ലേറില്‍ വിദ്യാര്‍ഥിനിയായ വടകര പുറമേരി എരഞ്ഞോളി താഴെകുനി വീട്ടില്‍ ഐശ്വര്യ രാമകൃഷ്ണന്റെ (22) ട താടിയെല്ലിനും മുഖത്തും ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. ഇടതുവശത്തെ രണ്ടു പല്ലുകള്‍ നഷ്ടമാവുകയും രണ്ടു പല്ലുകള്‍ പൊട്ടുകയും ചുണ്ടിന് മുറിവേല്‍ക്കുകയും ചെയ്തു.

Stones pelted at Vande Bharat Express. Stones were pelted at the Enarakulam-Bengaluru Vande Bharat Express at Parali in Palakkad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം