തിരുവനന്തപുരം: ദീർഘദൂര ബസുകളിൽ ഡ്രൈവർമാരെ തന്നെ കണ്ടക്ടറായും നിയോഗിക്കുന്ന ഡ്രൈവർ കം കണ്ടക്ടർ സംവിധാനം കെഎസ്ആർടിസിയുടെ നിർത്തലാക്കുന്നു. ഇതിന് പകരം എട്ടുമണിക്കൂറിനു ശേഷം ജീവനക്കാർക്ക് വിശ്രമം നൽകും. ഡ്യൂട്ടി കഴിയുന്നവർക്ക് ഏഴുമണിക്കൂർ വിശ്രമം അനുവദിക്കും.
ഇവർക്കായി പ്രത്യേക വിശ്രമസംവിധാനം ഒരുക്കും. എട്ടുമണിക്കൂറിനു മുകളിൽ ഓടുന്ന ബസുകൾക്ക് ഘട്ടം ഘട്ടമായി ക്രൂ ചെയ്ഞ്ച് നടപ്പാക്കാൻ മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. വൈറ്റില അപകടത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച ക്രമീകരണങ്ങളുടെ ഉന്നതതല അവലോകനം വെള്ളിയാഴ്ച നടന്നിരുന്നു.
ദീർഘദൂര ബസുകളിൽ കണ്ടക്ടർ ലൈസൻസുള്ള രണ്ട് ഡ്രൈവർമാരെ നിയോഗിക്കുന്ന ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നിയമവിരുദ്ധമാണെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. കെഎസ്ആർടിസിയുടെ സ്പെഷൽ റൂളിലും ഡ്രൈവർ കം കണ്ടക്ടർ സംവിധാനമില്ല. ഇതിനെ തുടർന്നാണ് ഡ്രൈവർമാരെ കണ്ടക്ടറായും നിയോഗിക്കുന്ന രീതി അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates