astrology
horoscope

കുടുംബജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ

ഇന്നത്തെ നക്ഷത്രഫലം – 8-3-2026 ഡോ. പി. ബി. രാജേഷ്
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

സുഹൃത്തുക്കളെ കൊണ്ട് പല സഹായങ്ങളും ലഭിക്കും കുടുംബജീവിതം ഊഷ്മളമായി ആരോഗ്യ കാര്യത്തിൽ ഭയപ്പെടാനില്ല കുറച്ചുകാലമായി കാത്തിരുന്ന ഒരു കാര്യം സഫലമാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഇന്ന് നല്ല ദിവസം അല്ല.യാത്രകളുമായി ബന്ധപ്പെട്ട ആലോ ചന നടത്തും. ജലദോഷം പനി മുതലായ പകർച്ച വ്യാധികൾ പിടിപെടാൻ ഇടയുണ്ട്.

മിഥുനം (മകയിരം ½, തിരുവാതിര, പുനർതം ¾)

ജീവിതത്തിൽ മാറ്റം ആഗ്രഹിക്കുന്നവർക്ക് പുതിയ വഴികൾ തുറക്കാം.പഴയ ബന്ധങ്ങൾ പുതുക്കാൻ അവസരം ലഭിക്കും. സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലവഴിക്കാം.

കർക്കടകം (പുനർതം ¼, പൂയം, ആയില്യം)

കുടുംബജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ ഉണ്ടാകും. ഒരു പുതിയ അംഗത്തിന്റെ വരവ് കു ടുംബത്തിൽ ആഹ്ലാദം നൽകും.ബന്ധുക്കളു മായി കൂടിക്കാഴ്ചകൾ നടക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ഇന്ന് യാത്രകളുമായി ബന്ധപ്പെട്ട പദ്ധതികൾ ആ സൂത്രണം ചെയ്യാം. പുതിയ സ്ഥലങ്ങൾ സന്ദർശി ക്കാൻ അവസരം ലഭിക്കും. സുഹൃത്തുക്കളുമായി സന്തോഷകരമായ സമയം ചിലവഴിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പ്രണയവും സൗഹൃദവും കൂടുതൽ ശക്തമാകുന്ന സമയം.സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളി ത്തം ഉണ്ടാകും.മനസ്സിൽ പുതിയ ആഗ്രഹങ്ങൾ ഉ ദിക്കും. സാമ്പത്തിക നില മെച്ചപ്പെടും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

കുടുംബാംഗങ്ങളുമായി യാത്രകൾക്ക് സാധ്യതയുണ്ട്. സൃഷ്ടിപരമായ പ്രവർത്തനങ്ങൾക്ക് അംഗീ കാരം ലഭിക്കും. സന്തോഷകരമായ വാർത്തകൾ കേൾക്കാം. സൽക്കാരങ്ങളിൽ പങ്കെടുക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

സുഹൃത്തുക്കളുമായി പഴയ ഓർമ്മകൾ പങ്കിടാൻ അവസരം ലഭിക്കും.ആത്മീയ കാര്യങ്ങളിൽ കൂടു തൽ താൽപര്യം തോന്നും.കുടുംബത്തിൽ ഐക്യം വർധിക്കും.സുഹൃത്തുക്കളുമായി ഒത്തുകൂടും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

സാമൂഹിക വേദികളിൽ നിങ്ങളുടെ അഭിപ്രായം ശ്രദ്ധിക്കപ്പെടും.പുതിയ ആശയങ്ങൾ നടപ്പാക്കാ ൻ അവസരം ലഭിക്കും.ബന്ധുക്കളുമായി കൂടി ക്കാഴ്ചകൾ സന്തോഷം നൽകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ജീവിതത്തിൽ പുതിയ തുടക്കങ്ങൾക്ക് അനുകൂലമായ സമയം. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. പഴയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണ ലഭിക്കും.സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉണ്ടാകും. സന്തോഷകരമായ വാർത്തകൾ കേൾക്കാം. ദീർഘയാത്രക്ക് സാധ്യതയുണ്ട്.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

കുടുംബജീവിതത്തിൽ സന്തോഷവും സമാധാ ന വും ഉണ്ടാകും. പ്രണയബന്ധങ്ങളിൽ സന്തോഷ കരമായ നിമിഷങ്ങൾ അനുഭവിക്കും.ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലവഴിക്കാം.

Summary

Today's Horoscope 8-3-2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com