സ്റ്റോറിടെല്‍ 
Kerala

വിഷുക്കാലത്ത് കഥകള്‍ കേള്‍ക്കാം; സ്റ്റോറിടെല്‍ ആപ്പില്‍ പ്രിയ എഴുത്തുകാരുടെ 400ലേറെ മലയാളം പുസ്തകങ്ങള്‍

വിഷുവിനോടനുബന്ധിച്ച് 21 ഓഡിയോ പുസ്തകങ്ങള്‍ കൂടി അവതരിപ്പിച്ച് പ്രമുഖ സ്വീഡിഷ് കമ്പനി സ്റ്റോറിടെല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിഷുവിനോടനുബന്ധിച്ച് 21 ഓഡിയോ പുസ്തകങ്ങള്‍ കൂടി അവതരിപ്പിച്ച് പ്രമുഖ സ്വീഡിഷ് കമ്പനി സ്റ്റോറിടെല്‍. വികെഎന്‍, അരുന്ധതി റോയ്, കൊട്ടാരത്തില്‍ ശങ്കുണ്ണി, കെ കെ കൊച്ച്, മനോജ് കൂറുര്, ടി പി രാജീവന്‍, ജുനൈദ് അബുബക്കര്‍ തുടങ്ങി പ്രമുഖ എഴുത്തുകാരുടെ കൃതികളുടെ ഓഡിയോ പുസ്തകങ്ങളാണ് സ്റ്റോറിടെല്‍ ആപ്പിലൂടെ കേള്‍ക്കാന്‍ സാധിക്കുന്നത്. നിലവില്‍ 400ലേറെ മലയാളം ഓഡിയോ പുസ്തകങ്ങള്‍ ആപ്പില്‍ ലഭ്യമാണ്.

വരിക്കാരായിച്ചേര്‍ന്ന് കേള്‍ക്കാവുന്ന 5 ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങളുടേയും ഇ-ബുക്‌സിന്റേയും സ്ട്രീമീംഗ് സേവനം ലഭ്യമാക്കുന്ന ലോകത്തിലെത്തന്നെ ഇത്തരത്തില്‍പ്പെട്ട ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ് സ്വീഡിഷ് കമ്പനിയായ സ്‌റ്റോറിടെല്‍. വിഷു ആസ്വദിക്കുന്നതിനായി ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് 21 ഓഡിയോ പുസ്തകങ്ങളാണ് പുതുതായി അവതരിപ്പിച്ചത്. 

അരുന്ധതി റോയിയുടെ ബുക്കര്‍ സമ്മാനം ലഭിച്ച നോവലിന് പ്രിയ എ എസിന്റെ മലയാളം പരിഭാഷയായ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍, ആനന്ദ് നീലകണ്ഠന്റെ പെണ്‍രാമായണം, വികെഎന്റെ പ്രസിദ്ധമായ പയ്യന്‍ കഥകള്‍, യുവാല്‍ നോവ ഹരാരിയുടെ 21-ാം നൂറ്റാണ്ടിലേയ്ക്ക് 21 പാഠങ്ങള്‍, രാജീവ് ശിവശങ്കറിന്റെ കുഞ്ഞാലിത്തിര, ജി ആര്‍ ഇന്ദുഗോപന്റെ കഥകള്‍, സ്റ്റീഫന്‍ ഹോക്കിംഗിന്റെ സമ്പൂര്‍ണ ജീവചരിത്രം, മനോജ് കുറൂരിന്റെ നോവല്‍ നിലം പൂത്തു മലര്‍ന്ന നാള്‍, എന്‍ പി ഹാഫീസ് മുഹമ്മദിന്റെ നോവല്‍ എസ്പതിനായിരം, മാനിനി മുകുന്ദയുടെ പരമവീരചക്രം, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ ക്ഷേത്രകഥകള്‍, ജുനൈദ് അബൂബക്കറി്‌ന്റെ നോവലുകളായ സഹാറവീയം, പോനോന്‍ ഗോംബെ, അംബികാസുതന്‍ മങ്ങാടിന്റെ മാക്കം എന്ന പെണ്‍തെയ്യം, ടി പി രാജീവന്റെ നോവല്‍ ക്രിയാശേഷം, കെ കെ കൊച്ചിന്റെ ആത്മകഥ ദളിതന്‍, അനൂപ് ശശികുമാറിന്റെ ക്രൈം നോവല്‍ ഗോഥം, ലാജോ ജോസിന്റെ മര്‍ഡര്‍ മിസ്റ്ററി നോവല്‍ റെസ്റ്റ് ഇന്‍ പീസ്, സുസ്‌മേഷ് ചന്ത്രോത്തി്‌ന്റെ നോവല്‍ 9, വി ജെ ജെയിംസിന്റെ നോവല്‍ ചോരശാസ്ത്രം, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്നിവയാണ് വിഷുകേള്‍വിയ്ക്കായി സ്‌റ്റോറിടെല്‍ തെരഞ്ഞെടുത്ത് അവതരിപ്പിച്ചിരിക്കുന്നത്.

നിലവില്‍ മറ്റ് നാനൂറിലേറെ മലയാളം ഓഡിയോ പുസ്തകങ്ങളും ആപ്പില്‍ ലഭ്യമാണ്. സ്വീഡനിലെ സ്‌റ്റോക്ക്‌ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 22 വിപണികളിലായി 15 ലക്ഷത്തിലേറെ വരിക്കാരുണ്ട്. നോവലുകള്‍, കഥകള്‍, വ്യക്തിത്വവികസനം, ചരിത്രം, റൊമാന്‍സ്, ത്രില്ലറുകള്‍, ആത്മീയം, ഹൊറര്‍, സാഹസികകഥകള്‍ തുടങ്ങി മിക്കവാറും എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങളുടെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാണ്. ഇന്ത്യയിലെ 10 ഭാഷകളിലും സ്‌റ്റോറിടെലിന് ഓഡിയോ പുസ്തകങ്ങളുണ്ട്.

സ്‌റ്റോറിടെലിന്റെ ഓഡിയോ പുസ്തകങ്ങള്‍ ആദ്യ 14 ദിവസം വരിക്കാര്‍ക്ക് പരീക്ഷണാര്‍ത്ഥം സൗജന്യമായി കേട്ടുനോക്കാവുന്നതാണ്. തുടര്‍ന്ന് 299 രൂപ പ്രതിമാസ വരിസംഖ്യ മുടക്കി വരിക്കാരായിച്ചേരാം. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പിള്‍ സ്‌റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്‌റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ ഒപ്പമുണ്ട്'; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കും

ബംഗാളില്‍ 58ലക്ഷം പേരെ ഒഴിവാക്കി; അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

14.2 കോടിക്ക് 19കാരനെ സ്വന്തമാക്കി ചെന്നൈ; ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന കാര്‍ത്തിക് ശര്‍മ ആര്?

ഓണ്‍ലൈന്‍ തട്ടിപ്പ്; ബിഗ്‌ബോസ് റിയാലിറ്റിഷോ താരം ബ്ലെസ്ലി അറസ്റ്റില്‍

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, ഇതാ ഒരു പെന്‍ഷന്‍ പ്ലാന്‍, മാസംതോറും നിക്ഷേപിക്കാം, വിശദാംശങ്ങള്‍

SCROLL FOR NEXT