സ്ട്രാറ്റ് ഫോര്‍ഡ് പബ്ലിക് സ്‌കൂള്‍ 
Kerala

സിബിഎസ്ഇ 12 ക്ലാസ് പരീക്ഷാഫലം ഉജ്ജ്വല വിജയം നേടി സ്ട്രാറ്റ് ഫോര്‍ഡ് പബ്ലിക് സ്‌കൂള്‍

സയന്‍സ് വിഭാഗത്തില്‍ 20 കുട്ടികള്‍ഫുള്‍ എ വണ്ണും കൊമേഴ്‌സ് വിഭാഗത്തില്‍ അഞ്ചു കുട്ടികള്‍ ഫുള്‍ എ വണ്ണും കരസ്ഥമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉജ്ജ്വല വിജയം നേടി സ്ട്രാറ്റ് ഫോര്‍ഡ് പബ്ലിക് സ്‌കൂള്‍. സയന്‍സ് വിഭാഗത്തില്‍ 98.4 ശതമാനം മാര്‍ക്കോടെ ആയിഷ എംഎന്‍ ഒന്നാം സ്ഥാനവും ജാനകി മുരളിയും മഞ്ജിമ കൃഷ്ണനും 97.2ശതമാനം മാര്‍ക്കോടെ രണ്ടാംസ്ഥാനവും 97% മാര്‍ക്ക് വാങ്ങി നിരഞ്ജന്‍ എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊമേഴ്‌സ് വിഭാഗത്തില്‍ 99% മാര്‍ക്ക് വാങ്ങി പ്രഭവ് ലിജു ജില്ലയില്‍ ഒന്നാം സ്ഥാനം നേടി.നികിത തങ്കം ജോസ് 97% മാര്‍ക്കോടെ രണ്ടാം സ്ഥാനവും 96.4% മാര്‍ക്കോടെ അപര്‍ണ അരുണ്‍ മൂന്നാം സ്ഥാനവും നേടി. സയന്‍സ് വിഭാഗത്തില്‍ 20 കുട്ടികള്‍ഫുള്‍ എ വണ്ണും കൊമേഴ്‌സ് വിഭാഗത്തില്‍ അഞ്ചു കുട്ടികള്‍ ഫുള്‍ എ വണ്ണും കരസ്ഥമാക്കി.

ആകെ പരീക്ഷ എഴുതിയ 250 കുട്ടികളില്‍ 40 കുട്ടികള്‍ 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് വാങ്ങി. 120 പേര്‍ ഡിസ്റ്റിങ്ഷനും ബാക്കിയുള്ളവര്‍ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി വിജയതിളക്കത്തിന്റെ മാറ്റ് കൂട്ടി. കെമിസ്ട്രിക്ക് നൂറില്‍ നൂറ് മാര്‍ക്ക് ആയിഷ എം എന്‍,നിരഞ്ജന്‍ എ, ശ്രീലക്ഷ്മിഎന്നിവര്‍ നേടി. മഞ്ജിമ കൃഷ്ണന്‍, അഖില സേവ്യര്‍, റസിയ ജലാല്‍,മഹിത എസ്,ആദിത്യാ എസ്, വൈഷ്ണവ് ബാബു എസ്,അഭിഷേക് രാജ്, യതിന്‍ നവീന്‍,അദിത് എം എസ് എന്നിവര്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ നൂറില്‍ നൂറ് മാര്‍ക്കും കരസ്ഥമാക്കി. കൊമേഴ്‌സ് വിഭാഗത്തില്‍ പ്രഭവ് ലിജു,നാദിയ നവാസ്, അഞ്ജന എ എസ് എന്നിവര്‍ എക്കണോമിക്‌സ് നൂറില്‍ നൂറ് മാര്‍ക്ക് നേടി.ബിസിനസ് സ്റ്റഡീസില്‍ പ്രഭവ് ലിജു, നികിതതങ്കം ജോസ്, അപര്‍ണ അരുണ്‍ എന്നിവര്‍ നൂറില്‍ നൂറ് മാര്‍ക്ക് നേടി. അക്കൗണ്ടന്‍സിക്ക് നികിത തങ്കം ജോസ്,അപര്‍ണഅരുണ്‍ എന്നിവര്‍ നൂറില്‍ നൂറ് മാര്‍ക്ക് കരസ്ഥമാക്കി.

പത്താം ക്ലാസ് പരീക്ഷാഫലത്തില്‍ 97.6 ശതമാനം മാര്‍ക്ക് വാങ്ങി നവമി റാമും അനന്യ ആര്‍ കുറുപ്പും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് ഫായിസ്, ഫാത്തിമ എന്‍ എന്നിവര്‍ 96.8% മാര്‍ക്ക് വാങ്ങി രണ്ടാം സ്ഥാനവും അഭിനന്ദ് ബി ശങ്കര്‍ 96.2ശതമാനം മാര്‍ക്ക് മൂന്നാം സ്ഥാനവും നേടി .സാവരിയ ജി പി,നേഹാ ഡി എസ് എന്നിവര്‍ മലയാളത്തിന് നൂറില്‍ നൂറ് മാര്‍ക്ക് കരസ്ഥമാക്കി.15പേര്‍ ഫുള്‍ എ വണ്‍ നേടി.പരീക്ഷ എഴുതിയ 120 കുട്ടികളില്‍ 38 പേര്‍ 90%ത്തിന് മുകളിലും 70 പേര്‍ ഡിസ്റ്റിങ്ഷനും ബാക്കിയുള്ളവര്‍ ഫസ്റ്റ് ക്ലാസ്സും കരസ്ഥമാക്കി. ചെയര്‍മാന്‍ അസ്സീസ് കളീലില്‍ വിജയികളെ അഭിനന്ദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT