Stray dog പ്രതീകാത്മക ചിത്രം
Kerala

മലപ്പുറത്ത് തെരുവു നായ ആക്രമണം; കുട്ടി ഉൾപ്പെടെ 5 പേർക്ക് കടിയേറ്റു

കടിയേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മലപ്പുറം: വെള്ളിയാമ്പുറത്ത് തെരുവുനായ കുട്ടി ഉൾപ്പെടെ അഞ്ച് പേരെ കടിച്ചു. വെള്ളിയാമ്പുറം അമ്പലപ്പടി, എസ്എൻ യുപി സ്‌കൂൾ പരിസരം പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റു നാല് പേരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കടിയേറ്റവരുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണ്. യുവതിയെ തെരുവുനായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇന്നലെയാണ് തെരുവ് നായ ആക്രമണം ഉണ്ടായത്.

stray dog attack malappuram 5 people injured

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ല'; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു, കസ്റ്റഡിയില്‍ മൂന്ന് മണിക്കൂര്‍- വിഡിയോ

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു

ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ

ഉൾവനത്തിൽ അതിക്രമിച്ചു കയറി റീല്‍സ് ചിത്രീകരണം; പിന്നാലെ സഞ്ചാരികളുടെ ഒഴുക്ക്, വ്‌ലോഗര്‍ക്കെതിരെ കേസ്