പ്രതീകാത്മക ചിത്രം 
Kerala

തലയോലപ്പറമ്പിൽ ആളുകളെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പത്തോളം പേർക്കാണ്  തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം തലയോലപ്പറമ്പിൽ ആളുകളെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി-മൃ​ഗരേ​ഗ നിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 

പത്തോളം പേർക്കാണ്  തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.  തലയോലപ്പറമ്പിലെ മാര്‍ക്കറ്റ് ഭാഗത്തായിരുന്നു നായയുടെ പരാക്രമം. ഈ നായ പിന്നീട് വണ്ടിയിടിച്ച് ചത്തു. 

റോഡിന് സമീപത്തുള്ള വീട്ടിലെ ആളുകളെ വരെ നായ കടിച്ചു എന്നാണ് നാട്ടുകാര്‍ പറയുന്നത്.ഒരാള്‍ക്ക് മുഖത്താണ് കടിയേറ്റത്. നായ നിരവധി വളര്‍ത്തുനായ്ക്കളേയും മൃ​ഗങ്ങളേയും കടിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT