പ്രതീകാത്മക ചിത്രം 
Kerala

കണ്ണൂരില്‍ 11 കാരിയെ വളഞ്ഞിട്ട് കടിച്ച് നായ്ക്കള്‍; പാലക്കാട്ടും തെരുവുനായ ആക്രമണം

നിലവിളി കേട്ടെത്തിയ പരിസരവാസികളാണ് കുട്ടിയെ നായ്ക്കളില്‍ നിന്ന് രക്ഷിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കണ്ണൂര്‍ പിലാത്തറയില്‍ 11 വയസ്സുകാരിയെ തെരുവുനായകള്‍ വളഞ്ഞിട്ട് ആക്രമിച്ചു. 
പിലാത്തറ മേരി മാത സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷയാണ് കടിയേറ്റത്. 

രാവിലെ മദ്രസയില്‍നിന്നു വീട്ടിലേക്ക് പോകുമ്പോള്‍ ദേശീയപാതയ്ക്ക് സമീപത്തു വെച്ചായിരുന്നു  ആക്രമണം. നിലവിളി കേട്ടെത്തിയ പരിസരവാസികളാണ് കുട്ടിയെ നായ്ക്കളില്‍ നിന്ന് രക്ഷിച്ചത്. കാലിന് കടിയേറ്റ ആയിഷയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലക്കാട്ടും തെരുവുനായ ആക്രമണം ഉണ്ടായി. പാലക്കാട് 71 കാരനായ കുടപ്പുരോഗിയെ വീട്ടില്‍ കയറിയാണ് തെരുവുനായ കടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍