Government to Toughen Penalties for Drunk Driving 
Kerala

'ജാമ്യം എളുപ്പമാകില്ല'; മദ്യപിച്ച് വണ്ടി ഓടിച്ചാല്‍ ശിക്ഷ കടുപ്പിക്കാന്‍ സര്‍ക്കാര്‍, 'കേരള റോഡ് സുരക്ഷാ മിഷന്‍' ഉടന്‍

ജാമ്യവ്യവസ്ഥ കടുപ്പിക്കുന്നതിനും വാഹനം കണ്ടുകെട്ടുന്നതിനുമുള്ള നടപടികളില്‍ ഗതാഗതവകുപ്പ് നിയമോപദേശം തേടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: ലഹരിയുപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഡ്രങ്ക് ആന്‍ഡ് ഡ്രൈവ് കേസുകളില്‍ ജാമ്യവ്യവസ്ഥ കടുപ്പിക്കുന്നതിനും വാഹനം കണ്ടുകെട്ടുന്നതിനുമുള്ള നടപടികളില്‍ ഗതാഗതവകുപ്പ് നിയമോപദേശം തേടി. ആഭ്യന്തര വകുപ്പുമായി ചര്‍ച്ച ചെയ്തശേഷമായിരിക്കും അന്തിമ തീരുമാനം. നിലവില്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. അപകട മരണങ്ങളോ ഗുരുതര പരിക്കുകളോ ഉണ്ടാകുമ്പോള്‍ മാത്രമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുന്നത്. ഇതിന് മാറ്റം വരുത്താനാണ് ആലോചന.

റോഡിലെ നിയമലംഘനങ്ങള്‍ തടയുന്നതിനായി 'കേരള റോഡ് സുരക്ഷാ മിഷന്‍' ഉടന്‍ ആരംഭിക്കും. ഗതാഗതമന്ത്രി വൈസ് ചെയര്‍മാനും ആഭ്യന്തര, പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാമൂഹികനീതി മന്ത്രിമാര്‍ അംഗങ്ങളുമായ ഉന്നതതലസമിതി രൂപീകരിച്ചു. പ്രവര്‍ത്തനം വൈകാതെ പഞ്ചായത്തുതലം വരെ വ്യാപിപ്പിക്കും. ബോധവല്‍ക്കരണവും കര്‍ശന നിയമനടപടികളും ഒരേപോലെ ഉറപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി റോഡ് സുരക്ഷാപാഠങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയിലും ഉള്‍പ്പെടുത്തും.

അശ്വന്ത് കോക്ക് സഞ്ചരിച്ച കാറില്‍ റിവോള്‍വറും മദ്യക്കുപ്പികളും

കോഴിക്കോട്: മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കിയ സംഭവത്തില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ നിന്ന് റിവോള്‍വറും പെല്ലറ്റുകളും മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തു. നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനവും റിവോള്‍വറും കോടതിയില്‍ ഹാജരാക്കി.

തിങ്കളാഴ്ച രാത്രി ഏഴരയോടെ എരഞ്ഞിപ്പാലം മിനി ബൈപാസില്‍ വച്ചാണ് അശ്വന്ത് സഞ്ചരിച്ച വാഹനം കാല്‍നടയാത്രക്കാരെയും മറ്റ് കാറുകളെയും ബൈക്കുകളെയും ഇടിച്ചുതെറിപ്പിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ മോട്ടോര്‍ വാഹന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അശ്വന്തിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പിന് പൊലീസ് റിപ്പോര്‍ട്ട് കൈമാറും.

Government to Toughen Penalties for Drunk Driving; 'Kerala Road Safety Mission' Soon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്റര്‍നെറ്റിനേക്കാള്‍ വലിയ മുന്നേറ്റം'; എഐയെ 'സൂപ്പര്‍ ഇന്റലിജന്‍സ്' എന്ന് പുനര്‍നാമകരണം ചെയ്ത് ട്രംപ്

'ഞങ്ങളോട് മുട്ടാന്‍ നില്‍ക്കേണ്ട, ലോകത്തിന്റെ ഏതു കോണിലായാലും ഞങ്ങളുടെ കൈകള്‍ എത്തിയിരിക്കും'; മുന്നറിയിപ്പുമായി നെതന്യാഹു

13,000 കോടി രൂപയുടെ തട്ടിപ്പ്: നീരവ് മോദിയുടെ സഹായി സന്ദീപ് മിസ്ത്രി അറസ്റ്റില്‍

കനാലില്‍ തലയില്ലാത്ത ഉടല്‍; യുവതിയെ കൊന്ന് ശരീരം വെട്ടിമുറിച്ച് കനാലില്‍ തള്ളിയ ഇറച്ചിക്കട ഉടമ അറസ്റ്റില്‍

ചക്രവാതച്ചുഴി, സംസ്ഥാനത്ത് മഴ കനക്കും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്