പ്രതീകാത്മക ചിത്രം 
Kerala

സൈക്കിൾ മറിഞ്ഞ് 10 വയസുകാരൻ മരിച്ചു

ഉദയഗിരി സെന്‍റ്​ മേരീസ് യു പി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കിയിൽ  സൈക്കിൾ മറിഞ്ഞ് വിദ്യാർഥി മരിച്ചു. ഉദയഗിരി കൂനംമാക്കൽ ബേബിയുടെ മകൻ എബിൻ ജോസഫ് ബേബി (10) ആണ് മരിച്ചത്. ഉദയഗിരി സെന്‍റ്​ മേരീസ് യു പി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. ബേബിയുടെയും മഞ്ചുവിന്‍റെയും ഏക മകനാണ് എബിൻ.

 ഇടുക്കി പ്രകാശിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം. സൈക്കിളുമായി വെളിയിലിറങ്ങിയ എബിൻ നിയന്ത്രണം വിട്ട് പുതുതായി നിർമിച്ച മൊബൈൽ ടവറിന്‍റെ സംരക്ഷണ വേലിയിലേക്ക്​ വീഴുകയായിരുന്നു.

തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ എബിനെ ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ​ഗുരുതരമായതിനാൽ വിദ​ഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലേക്ക് കൊണ്ടുപോയി. യാത്രാമധ്യേ കുട്ടിക്ക് മരണം സംഭവിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍