പ്രതീകാത്മക ചിത്രം 
Kerala

സ്റ്റുഡന്റ് ലാപ്‌ടോപ് : എച്ച് പി ഉള്‍പ്പെടെ നാലു മോഡലുകള്‍ ; പദ്ധതി ഇനിയും അപേക്ഷിക്കാം

തുടക്കത്തില്‍ 15,000 രൂപയാണ് സര്‍ക്കാര്‍ പരമാവധി വില നിശ്ചയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  വിദ്യാര്‍ഥികള്‍ക്ക് പലിശരഹിത തവണവ്യവസ്ഥയില്‍ കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ് നല്‍കാനുള്ള പദ്ധതിയായ വിദ്യാശ്രീയില്‍ നാലു ബ്രാന്‍ഡുകളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. എച്ച്പി, ലെനോവോ, ഏയ്‌സര്‍, കൊക്കോണിക്‌സ് എന്നീ നാലു കമ്പനികളായിരിക്കും ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുക. 

തുടക്കത്തില്‍ 15,000 രൂപയാണ് സര്‍ക്കാര്‍ പരമാവധി വില നിശ്ചയിച്ചത്. പിന്നീട് ഇത് 18,000 രൂപയാക്കി. ഒരു ലാപ്‌ടോപ്പിനു കെഎസ്എഫ്ഇയില്‍ നിന്നു 15,000 രൂപയാണ് വായ്പ ലഭിക്കുക. ബാക്കി തുക ലാപ്‌ടോപ് വാങ്ങുന്നവര്‍ ഒറ്റത്തവണയായി നല്‍കണം.

കൊക്കോണിക്‌സ് CNBIC-EAN1 (14,990 രൂപ), ഏയ്‌സര്‍ ട്രാവല്‍മേറ്റ് B311–31 (17,883 രൂപ), എച്ച്പി 245 G8 (17,990 രൂപ), ലെനോവോ C41–55 (18,000 രൂപ) എന്നീ മോഡലുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിലവില്‍ 1.44 ലക്ഷം കുടുംബശ്രീ അംഗങ്ങളാണ് പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. താല്‍പര്യമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇനിയും പദ്ധതിയിലേക്ക് അപേക്ഷിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT